മുംബൈ: മുംബൈയില്‍ കനത്ത മഴ തുടരുന്നു. മഴയെ തുടര്‍ന്ന് മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള സവീസുകള്‍ നിര്‍ത്തിവെച്ചു.
മോശം കാലാവസ്ഥയെ തുടര്‍ന്ന് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെക്കുന്നതായാണ് അധികൃതര്‍ അറിയിച്ചത്. ഇടയ്ക്ക് ഒന്ന് മാറി നിന്ന മഴ ഇന്ന് രാവിലെ മുതല്‍ നഗരത്തിലും പരിസരപ്രദേശത്തും കനത്ത് പെയ്യുകയാണ്.
Mumbai: Rainfall leads to water-logging in Andheri Subway. #Maharashtra pic.twitter.com/K8QD0DjNCD
— ANI (@ANI) July 8, 2019
വെള്ളക്കെട്ടുകള്‍ രൂപപെട്ടതിനാല്‍ പലയിടത്തും ഗതാഗതം തടസപ്പെട്ടു. ബാന്ദ്ര, സാന്താക്രൂസ് തുടങ്ങിയ മേഖലകളിലാണ് റോഡ് ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ടത്. അതേസമയം സബര്‍ബന്‍ ട്രെയിനുകള്‍ പതിവുപോലെ സര്‍വീസ് നടത്തുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.