കനത്ത കാറ്റ്: താജ്മഹല്‍ പ്രവേശന കവാടത്തിന്‍റെ തൂണ് നിലം പതിച്ചു

ഇന്നലെ അര്‍ദ്ധരാ​ത്രി​യോ​ടെ ഉ​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ലാ​ണ് സം​ഭ​വം. 

Last Updated : Apr 12, 2018, 03:27 PM IST
കനത്ത കാറ്റ്: താജ്മഹല്‍ പ്രവേശന കവാടത്തിന്‍റെ തൂണ് നിലം പതിച്ചു

ആഗ്ര: കനത്ത കാറ്റിലും മഴയിലും താജ്മഹലിന്‍റെ പ്രവേശന കവാടത്തിലെ തൂണ് തകര്‍ന്നു വീണു. ഇന്നലെ അര്‍ദ്ധരാ​ത്രി​യോ​ടെ ഉ​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ലാ​ണ് സം​ഭ​വം. താ​ജ്മ​ഹ​ലി​ന്‍റെ തെ​ക്കു​ഭാ​ഗ​ത്തു​ള്ള പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന്‍റെ തൂ​ണ് തകര്‍ന്ന് നിലം പതിക്കുകയായിരുന്നു. 

ഉ​ത്ത​ർ​പ്ര​ദേ​ശി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും ശ​ക്ത​മാ​യി മ​ഴ പെയ്തു. താജ്മഹലിന്‍റെ സംരക്ഷണത്തിന്‍റെ ഭാഗമായുള്ള അറ്റകുറ്റപണികള്‍ പുരോഗമിക്കുന്നതിനാല്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പരമാവധി മൂന്ന് മണിക്കൂര്‍ മാത്രമാണ് സന്ദര്‍ശകരെ താജ്മഹലില്‍ ചെലവഴിക്കാന്‍ അനുവദിക്കുക. 

 

 

Trending News