ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിൽ ഹെലികോപ്ടർ അപകടം. ഉത്തരാഖണ്ഡിലെ ഗൗരികുണ്ഡിലാണ് അപകടമുണ്ടായത്. ഒരു കുട്ടിയടക്കം ഏഴ് പേർ മരിച്ചു. ആറ് പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. പൈലറ്റ് ഉൾപ്പെടെ ഏഴ് പേരാണ് മരിച്ചത്. ആര്യൻ ഏവിയേഷൻ ഹെലികോപ്ടറാണ് കാടിനുള്ളിൽ തകർന്നുവീണത്.
തീർഥാടകരുമായി ഗുപ്തകാശിയിൽ നിന്ന് കേദാർനാഥ് ധാമിലേക്ക് പോകുകയായിരുന്ന ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. സോൻ പ്രയാഗിനും ഗൌരി കുണ്ഡിനും ഇടയിൽവച്ചാണ് അപകടം ഉണ്ടായത്. സാങ്കേതിക തകരാറും കാലാവസ്ഥയുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.
കന്നുകാലികൾക്ക് തീറ്റ ശേഖരിക്കാനായി കാട്ടിലേക്ക് പോയ പ്രദേശവാസികളാണ് ഹെലികോപ്ടർ തകർന്നതായി ആദ്യം കണ്ടത്. തുടർന്ന് അധികൃതരെ വിവരം അറിയിച്ചു. അപകടമുണ്ടായ സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
സംഭവത്തിൽ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി അനുശോചിച്ചു. എസ്ഡിആർഎഫ് സംഘവും മറ്റ് രക്ഷാപ്രവർത്തകരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും രക്ഷാപ്രവർത്തനം തുടരുകയാണെന്ന് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി അറിയിച്ചു.
#UPDATE | The helicopter that went missing in Gaurikund has crashed. There were six people on board the crashed helicopter. More details awaited: Uttarakhand ADG Law and Order, Dr V Murugeshan https://t.co/vDaSNjtSva
— ANI (@ANI) June 15, 2025
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.