ന്യൂഡൽഹി: ഇന്ത്യൻ പ്രത്യാക്രമണത്തിന് പിന്നാലെ രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അതിർത്തി കടന്നുള്ള പാക് ആക്രമണങ്ങൽക്ക് ഇന്ത്യ ശക്തമായ തിരിച്ചടി നൽകി കൊണ്ടിരിക്കുകയാണ്. പാക് പ്രധാനമന്ത്രിയുടെ വസതിക്ക് അടുത്ത് വരെ സ്ഫോടനമുണ്ടായി. ഇതോടെ രാജ്യതലസ്ഥാനത്തും സുരക്ഷ ശക്തമാക്കി.
പോലീസ് അതീവ ജാഗ്രതയിലാണ്. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യാ ഗേറ്റ് പൂർണ്ണമായും ഒഴിപ്പിച്ചു. പ്രദേശത്ത് നിൽക്കാൻ ആരെയും അനുവദിക്കുന്നില്ല. മൈക്ക് വഴി അനൗൺസ്മെന്റ് നടത്തിയാണ് ജനങ്ങളോട് ഇന്ത്യാ ഗേറ്റിൽ നിന്നും പോകാൻ പൊലീസ് ആവശ്യപ്പെട്ടത്.
സ്മാരകത്തിന് ചുറ്റും തങ്ങാനോ നിർത്താനോ ആരെയും അനുവദിക്കുന്നില്ല. പോലീസ് മൈക്ക് വഴി അനൗൺസ്മെന്റ് നടത്തി ആളുകളോട് അവിടെ നിന്ന് പോകാൻ ആവശ്യപ്പെടുന്നു. ദേശീയ തലസ്ഥാനത്ത് സുരക്ഷ വർധിപ്പിച്ചതായും അർദ്ധസൈനിക വിഭാഗങ്ങൾ ഉൾപ്പെടെയുള്ള അധിക സേനയെ വിന്യസിച്ചതായും വിവരം.
ഡൽഹി വിമാനത്താവളത്തിലുൾപ്പെടെ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ അതീവ ജാഗ്രതയാണുള്ളത്. ഏത് സാഹചര്യത്തെയും നേരിടാൻ പൂർണ സജ്ജമാണ് ഇന്ത്യൻ സൈന്യം.
അതേസമയം പാക് മണ്ണിലെ ഇന്ത്യയുടെ പ്രഹരത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് പാകിസ്താൻ. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്‍റെ വസതിക്ക് അടുത്ത് വരെ സ്ഫോടനമുണ്ടായി. പ്രധാനമന്ത്രിയുടെ വീടിന്റെ 20 കിലോമീറ്ററിന് അടുത്താണ് സ്ഫോടനമുണ്ടായത്. ഇതിന് പിന്നാലെ പാക് പ്രധാനമന്ത്രിയെ ഔദ്യോഗിക വസതിയിൽ നിന്നും മാറ്റി. കൂടാതെ പാകിസ്താൻ സൈനിക മേധാവി അസിം മുനീറിന്റെ വസതിക്ക് അടുത്തും സ്ഫോടനമുണ്ടായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.









