close

News WrapGet Handpicked Stories from our editors directly to your mailbox

ജമ്മു-കശ്മീര്‍ വിഷയത്തില്‍ ഉന്നതതല യോഗം

ജമ്മു-കശ്മീരിലെ സ്ഥിതിഗതികൾ വിശകലനം ചെയ്യുന്നതിനായി ന്യൂഡല്‍ഹിയില്‍ ഉന്നതതല യോഗം. 

Updated: Aug 19, 2019, 05:43 PM IST
ജമ്മു-കശ്മീര്‍ വിഷയത്തില്‍ ഉന്നതതല യോഗം

ന്യൂഡല്‍ഹി: ജമ്മു-കശ്മീരിലെ സ്ഥിതിഗതികൾ വിശകലനം ചെയ്യുന്നതിനായി ന്യൂഡല്‍ഹിയില്‍ ഉന്നതതല യോഗം. 

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അദ്ധ്യക്ഷതയിലാണ് യോഗം ചേരുന്നത്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത്‌ ഡോവല്‍, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഇന്‍റലിജൻസ് ബ്യൂറോ (ഐ.ബി), റോ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

ഉന്നതതല യോഗത്തിൽ ജമ്മു-കശ്മീരിലെ നിലവിലെ സ്ഥിതിയെക്കുറിച്ച് ചർച്ച നടക്കുമെന്നാണ് സൂചന. 

ജമ്മു-കശ്മീരില്‍ നിലനിന്നിരുന്ന ആർട്ടിക്കിൾ 370 നീക്കം ചെയ്തതിന് ശേഷം ദേശീയ സുരക്ഷ ഉപദേഷ്ടാവ്  അജിത്‌ ഡോവൽ കശ്മീർ സന്ദർശിച്ചിരുന്നു. കൂടാതെ പ്രദേശവസികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

അതേസമയം, ജമ്മു-കശ്മീരില്‍ സ്ഥിതിഗതികള്‍ സാധാരണമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന റിപ്പോര്‍ട്ട്. 15 ദിവസങ്ങള്‍ക്ക് ശേഷം സ്കൂളുകള്‍ ഇന്ന് തുറന്നിരുന്നു. കശ്മീരില്‍ 190 പ്രൈമറി സ്കൂളുകള്‍ തുറന്നു. കൂടാതെ, സര്‍ക്കാര്‍ ഓഫീസുകളും തുറന്നു പ്രവര്‍ത്തിച്ചിരുന്നു. അതേസമയം, ജമ്മുവില്‍ എല്ലാ സ്കൂളുകളും കോളേജുകളും തുറന്നു. ഇവിടെ ജനജീവിതം സാധാരണ നിലയിലാണ്.