)
ഷിംല: ഹിമാചൽപ്രദേശിലുണ്ടായ മിന്നൽപ്രളയത്തിൽ മലയാളികളും കുടുങ്ങിക്കിടക്കുന്നതായി വിവരം. കൽപ്പ പ്രദേശത്ത് 25 പേരടങ്ങുന്ന സംഘം കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. സ്പിതിയിൽ നിന്ന് കൽപ്പയിലേക്ക് എത്തിയ സംഘമാണ് ഷിംലയിലെത്താനാകാതെ ഇവിടെ രണ്ട് ദിവസമായി കുടുങ്ങിക്കിടക്കുന്നത്.
കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്ന സാഹചര്യത്തിൽ റോഡ് മാർഗമുള്ള യാത്ര സാധ്യമല്ല. സംഘത്തിലുള്ള ചില ആളുകൾക്ക് ആരോഗ്യപ്രശ്നങ്ങളും നേരിടുന്നുണ്ട്. കൽപ്പയിൽ കുടുങ്ങിക്കിടക്കുന്ന സംഘത്തിൽ 25 പേരിൽ 18 പേർ മലയാളികളാണ്. ഇവരിൽ മൂന്ന് പേർ കൊച്ചിയിൽ നിന്ന് ഉള്ളവരാണ്.
ഇവർ ഓഗസ്റ്റ് 25ന് ആണ് ഡൽഹിയിൽ നിന്ന് യാത്ര തിരിച്ചത്. ഭക്ഷണവും വെള്ളവും ഉൾപ്പെടെ അവശ്യസാധനങ്ങൾ ലഭ്യമല്ലെന്നും ഷിംലയിലേക്ക് തങ്ങളെ എത്തിക്കാൻ അടിയന്തര ഇടപെടൽ വേണമന്നും മലയാളികൾ ആവശ്യപ്പെട്ടു. നിലവിൽ സുരക്ഷിതരാണ്. അധികൃതരുമായി ബന്ധപ്പെടാൻ സാധിച്ചതായും സംഘത്തിലെ മലയാളികളിലൊരാൾ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.