)
ഷിംല: ഹിമാചൽപ്രദേശിൽ മേഘവിസ്ഫോനവും മിന്നൽ പ്രളയവും മൂലം നിരവധി പാലങ്ങൾ ഒലിച്ചുപോയി. ഷിംല, ലഹൗൾ, സ്പിതി ജില്ലകളിലെ പാലങ്ങളാണ് ഒലിച്ചുപോയത്. ഇവിടുത്തെ രണ്ട് ദേശീയപാതകൾ ഉൾപ്പെടെ മുന്നൂറോളം റോഡുകളടച്ചു. രക്ഷാപ്രവർത്തനത്തിനായി സൈന്യം എത്തിയിട്ടുണ്ട്.
സത്ലജ് നദിക്ക് കുറുകെയുള്ള പാലം മുങ്ങിയതായാണ് റിപ്പോർട്ട്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. സൈന്യം ഇതുവരെ നാല് പേരെ രക്ഷപ്പെടുത്തി. കിന്നാവുർ ജില്ലയിലെ ഋഷി ഡോഗ്രി താഴ്വരയ്ക്ക് സമീപത്താണ് മേഘവിസ്ഫോടനം ഉണ്ടായത്.
ഇതാണ് മിന്നൽ പ്രളയത്തിന് കാരണമായത്. ദുർഘടമായ ഭൂപ്രകൃതിയും കാലാവസ്ഥ മോശമായി തുടരുന്നതും രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. ഗാൻവി മേഖലയിലെ ഒരു പോലീസ് ചെക്ക്പോസ്റ്റ് പ്രളയത്തിൽ ഒലിച്ചുപോയി. ബസ് സ്റ്റാൻഡിനും സമീപത്തെ കടകൾക്കും കേടുപാടുകളുണ്ടായി.
ഷിംല ജില്ലയിലെ കൂട്ട്, ക്യാവ് മേഖലകൾ പാലങ്ങൾ ഒലിച്ചുപോയതോടെ ഒറ്റപ്പെട്ടതായി അധികൃതർ പറഞ്ഞു. ആളപായമില്ലെന്നാണ് റിപ്പോർട്ട്. അതേസമയം, ഉത്തരേന്ത്യയിൽ ശക്തമായ മഴ തുടരുകയാണ്. ഡൽഹിയിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.