സൈന്‍ ബോര്‍ഡില്‍ കറുത്ത ചായം പൂശി ഹിന്ദു സേന!

ഡല്‍ഹിയുടെ ഹൃദയഭാഗത്ത്, മുഗള്‍ ചക്രവര്‍ത്തിയായ ബാബറിന്‍റെ ഓര്‍മ്മയ്ക്കായാണ് ബംഗാളി മാര്‍ക്കറ്റിനു സമീപം സ്ഥിതിചെയ്യുന്ന ഈ റോഡിന് ബാബര്‍ റോഡ്‌ എന്ന പേര് കൊടുത്തത്.  

Last Updated : Sep 14, 2019, 04:48 PM IST
സൈന്‍ ബോര്‍ഡില്‍ കറുത്ത ചായം പൂശി ഹിന്ദു സേന!

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ബാബര്‍ റോഡിന്‍റെ സൈന്‍ ബോര്‍ഡില്‍ കറുത്ത ചായം പൂശി ഹിന്ദു സേന പ്രവര്‍ത്തകര്‍. ബോര്‍ഡിന്‍റെ പേര് മാറ്റണമെന്ന ആവശ്യത്തോടെയാണ് ഇവര്‍ സൈന്‍ ബോര്‍ഡില്‍ കറുത്ത ചായം പൂശിയത്.

ഡല്‍ഹിയുടെ ഹൃദയഭാഗത്ത്, മുഗള്‍ ചക്രവര്‍ത്തിയായ ബാബറിന്‍റെ ഓര്‍മ്മയ്ക്കായാണ് ബംഗാളി മാര്‍ക്കറ്റിനു സമീപം സ്ഥിതിചെയ്യുന്ന ഈ റോഡിന് ബാബര്‍ റോഡ്‌ എന്ന പേര് കൊടുത്തത്.

റോഡിന്‍റെ പേര് ഉടനെ മാറ്റണമെന്നും റോഡിന് ഇന്ത്യയിലെ ഏതെങ്കിലും മഹത്തായ വ്യക്തിയുടെ പേരിടണമെന്നുമാണ് ഹിന്ദുസേന പ്രവര്‍ത്തകരുടെ ആവശ്യം. 

2018 ല്‍ തലസ്ഥാനത്തെ പ്രശസ്തമായ അക്ബര്‍ റോഡ് സാമൂഹിക വിരുദ്ധന്‍ ‘മഹാറാണ പ്രതാപ് റോഡ്’ എന്നാക്കി മാറ്റിയത് ഏറെ വിവാദമായിരുന്നു. അതുപോലെ 2015 ല്‍ അക്ബറിന്‍റെ ചെറുമകനായ ഔറംഗസേബിന്‍റെ പേരിലുള്ള മറ്റൊരു പ്രമുഖ റോഡ് മുന്‍ രാഷ്ട്രപതി ഡോ. എപിജെ അബ്ദുള്‍ കലാമിന്‍റെ പേരിലേക്കും മാറ്റിയിരുന്നു. 

എന്നാല്‍ സൈന്‍ ബോര്‍ഡില്‍ ചായം പൂശിയവര്‍ക്കെതിരെ കേസെടുത്തിരുന്നോ എന്നാ കാര്യം വ്യക്തമല്ല.

Trending News