സ്വര്‍ണക്കടത്ത് കേസില്‍ ഇടപെടല്‍ ശക്തമാക്കി കേന്ദ്രം, അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം!!

UAE കോണ്‍സുലേറ്റ് കേന്ദ്രമാക്കി നടന്ന വന്‍ സ്വര്‍ണക്കടത്തില്‍  (Gold Smuggling) പഴുതടച്ച  അന്വേഷണം ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍. 

Last Updated : Jul 18, 2020, 01:20 PM IST
സ്വര്‍ണക്കടത്ത് കേസില്‍  ഇടപെടല്‍ ശക്തമാക്കി കേന്ദ്രം, അമിത് ഷായുടെ  നേതൃത്വത്തില്‍ ഉന്നതതല യോഗം!!

ന്യൂഡല്‍ഹി: UAE കോണ്‍സുലേറ്റ് കേന്ദ്രമാക്കി നടന്ന വന്‍ സ്വര്‍ണക്കടത്തില്‍  (Gold Smuggling) പഴുതടച്ച  അന്വേഷണം ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍. 

സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്രത്തിന്‍റെ ഇടപെടല്‍ ശക്തമായതോടെ അന്വേഷണം കൂടുതല്‍ ഉന്നതരിലേയ്ക്കും  നീളുമെന്നാണ്  സൂചന.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട്  ഉന്നതതല യോഗം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ (Amit Shah)യാണ് വിളിച്ചു ചേര്‍ത്തത്. വെള്ളിയാഴ്ച നടന്ന  യോഗത്തില്‍  കേന്ദ്ര  വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.  എന്‍.ഐ.എ (NIA) യുടെ അന്വേഷണ രീതികള്‍ യോഗം വിലയിരുത്തി. കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്നതനുസരിച്ച് അന്വേഷണം ഉന്നതരിലേക്കും  നീളുമെന്നാണ് റിപ്പോര്‍ട്ട് .  

മുന്‍പ് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ധനമന്ത്രി നിര്‍മ്മല സീതാരാമനും വി മുരളീധരനും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അമിത് ഷായുടെ നേതൃത്വത്തിലുള്ള യോഗം നടന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് നേരത്തെ ഈ വിഷയത്തില്‍ ഇടപെട്ടിരുന്നു. തുടര്‍ന്നാണ് അന്വേഷണം എന്‍.ഐ.എയ്ക്ക്  കൈമാറിയത്.

ഹൈദരാബാദിലെ എന്‍.ഐ.എയുടെ ദക്ഷിണ മേഖല ആസ്ഥാനത്തിന് കീഴിലാണ് സ്വര്‍ണകടത്തിന്‍റെ  അന്വേഷണം നടക്കുന്നത്.

Also read: സ്വര്‍ണ്ണക്കടത്ത് കേസ്;ഫൈസല്‍ ഫരീദിന്‍റെ തൃശ്ശൂര്‍ കയ്‌പമംഗലത്തെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്!

അതേസമയം, സ്വര്‍ണക്കടത്ത് കേസിലെ മൂന്നാംപ്രതി ഫൈസല്‍ ഫരീദിന്‍റെ  പാസ്‌പോര്‍ട്ട് റദ്ദാക്കിയതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ സ്വീകക്കേണ്ടത് ബ്യൂറോ ഓഫ്  ഇമിഗ്രേഷന്‍സും കേന്ദ്ര ആഭ്യന്തരമന്ത്രാലയവുമാണ്.  ഇതിന്‍റെ തുടര്‍ നടപടി  എന്ന നിലയിലാണ് ഫൈസല്‍ ഫരീദിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്.

Trending News