രോഗം ഭേദമായശേഷം തന്‍റെ വീട്ടിലേക്ക് വരണം;കൊറോണ ബാധിച്ച ജവനോട് അമിത്ഷാ;തീര്‍ച്ചയായും വരുമെന്ന് ജവാന്‍!

കൊറോണ വൈറസ്‌ ബാധിച്ച് മുംബെയില്‍ ചികിത്സയില്‍ കഴിയുന്ന സിഐഎസ്എഫ് ജവാനുമായി കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ ടെലിഫോണില്‍ 

Updated: Apr 5, 2020, 10:24 AM IST
രോഗം ഭേദമായശേഷം തന്‍റെ വീട്ടിലേക്ക് വരണം;കൊറോണ ബാധിച്ച ജവനോട് അമിത്ഷാ;തീര്‍ച്ചയായും വരുമെന്ന് ജവാന്‍!

ന്യൂഡല്‍ഹി:കൊറോണ വൈറസ്‌ ബാധിച്ച് മുംബെയില്‍ ചികിത്സയില്‍ കഴിയുന്ന സിഐഎസ്എഫ് ജവാനുമായി കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ ടെലിഫോണില്‍ 
സംസാരിച്ചു.കൊറോണ വൈറസ്‌ ബാധിച്ച് സിഐഎസ്എഫിന്‍റെ 11 ജവാന്മാരാണ് മുംബൈ കസ്തൂര്‍ബ ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
കലംബോളിയിലെ സിഐഎസ്എഫ് ക്യാമ്പിലെ ഒരു ജവാനാണ് ആദ്യം കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചത്.പിന്നാലെ ക്യാമ്പിലെ 152 ജവാന്മാരെ ഒഴിപ്പിക്കുകയും 
ചെയ്തു.

ജവാനുമായി ടെലിഫോണ്‍ സംഭാഷണം നടത്തിയ അഭ്യന്തരമന്ത്രി അമിത് ഷാ "നിങ്ങള്‍ നല്ലൊരു കടമ ചെയ്തു,നിങ്ങള്‍ക്കായി ഞങ്ങളെല്ലാവരും പ്രാര്‍ത്ഥിക്കുന്നു.
വിശ്വാസം നഷ്ടപെടുത്തരുത്,മറ്റുള്ളവരുടെ നന്മയ്ക്കായാണ് നിങ്ങള്‍ പ്രവര്‍ത്തിച്ചത്,ദൈവം നിങ്ങളെ സഹായിക്കും,ശക്തമായി നിന്ന് കൊറോണയെ ചെറുക്കണം,
രോഗം ഭേദമായി ആശുപത്രി വിട്ടശേഷം തന്‍റെ വീട്ടിലേക്ക് വരണം.'' എന്ന് പറഞ്ഞു.

അമിത് ഷായ്ക്ക് മറുപടി നല്‍കിയ  ജവാന്‍ "ഞങ്ങള്‍ വൈറസിനെ അതിജീവിക്കും,രോഗം ഭേദമായിതിന് ശേഷം താങ്കളെ കാണാന്‍ തീര്‍ച്ചയായും വരുമെന്നും സൈന്യം 
ഒന്നിച്ച് കൊറോണ വൈറസിനെ നേരിടുമെന്നും'' പറഞ്ഞു,