ഡല്‍ഹിയിലെ സംഘര്‍ഷം;അമിത് ഷായ്ക്കെതിരെ കെജരിവാള്‍;അക്രമം ശ്രദ്ധ തിരിക്കാനെന്ന് കേന്ദ്രമന്ത്രി

ഡല്‍ഹിയിലെ മൗജ്പുര്‍, ജാഫറാബാദ് എന്നിവിടങ്ങളിലുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായോട് ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ രംഗത്ത്.ഡല്‍ഹിയുടെ വിവിധഭാഗങ്ങളില്‍ സമാധാനത്തിനും ഐക്യത്തിനും ക്ഷതമേറ്റതായുള്ള ദുഃഖകരമായ വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ആഭ്യന്തരമന്ത്രി അമിത്ഷായോട് ക്രമസമാധാനം പുനസ്ഥാപിക്കാന്‍ ഞാന്‍ അഭ്യര്‍ഥിക്കുകയാണ് കെജരിവാള്‍ ട്വിറ്ററില്‍ കുറിച്ചു. 

Last Updated : Feb 24, 2020, 07:58 PM IST
ഡല്‍ഹിയിലെ സംഘര്‍ഷം;അമിത് ഷായ്ക്കെതിരെ കെജരിവാള്‍;അക്രമം ശ്രദ്ധ തിരിക്കാനെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി:ഡല്‍ഹിയിലെ മൗജ്പുര്‍, ജാഫറാബാദ് എന്നിവിടങ്ങളിലുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായോട് ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ രംഗത്ത്.ഡല്‍ഹിയുടെ വിവിധഭാഗങ്ങളില്‍ സമാധാനത്തിനും ഐക്യത്തിനും ക്ഷതമേറ്റതായുള്ള ദുഃഖകരമായ വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ആഭ്യന്തരമന്ത്രി അമിത്ഷായോട് ക്രമസമാധാനം പുനസ്ഥാപിക്കാന്‍ ഞാന്‍ അഭ്യര്‍ഥിക്കുകയാണ് കെജരിവാള്‍ ട്വിറ്ററില്‍ കുറിച്ചു. 

അതിനിടെ ഡല്‍ഹി പോലീസിനോട് ക്രമസമാധാനം വീണ്ടെടുക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊളളാന്‍ നിര്‍ദേശം നല്‍കിയതായി ലെഫ്.ഗവര്‍ണര്‍ അനില്‍ ബെയ്ജാല്‍ അറിയിച്ചു. ഡല്‍ഹിയിലെ നിലവിലെ സാഹചര്യം നിരീക്ഷിച്ചുവരികയാണ്. സമാധാനവും ഐക്യവും നിലനിര്‍ത്താന്‍ എല്ലാവരും ശ്രമിക്കണമെന്നും ഗവര്‍ണര്‍ അഭ്യര്‍ഥിച്ചു. 

അതേസമയം അമേരിക്കന്‍ പ്രസിഡന്റ്‌ ട്രംപിന്‍റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നതിനായാണ് അക്രമം നടത്തുന്നതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി പറഞ്ഞു.അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

പൗരത്വ നിയമ ഭേദഗതിക്കെതിരെ  നടക്കുന്ന പ്രതിഷേധം ഇന്ന് വീണ്ടും സംഘര്‍ഷാവസ്ഥയിലേയ്ക്ക് നീങ്ങുകയായിരുന്നു. 24 മണിക്കൂറിനിടെ രണ്ടാം തവണയാണ് സംഘര്‍ഷമുണ്ടാകുന്നത്. CAA വിരുദ്ധ പ്രക്ഷോഭകരും നിയമത്തെ അനുകൂലിക്കുന്നവരും തുടര്‍ച്ചയായ രണ്ടാംദിവസവും ഏറ്റുമുട്ടുകയായിരുന്നു.ഡല്‍ഹിയിലെ ഭജന്‍പുര, ഗോകുല്‍പുരി എന്നീ സ്ഥലങ്ങളിലാണ്‌ സംഘര്‍ഷമുണ്ടായത്. ഗോകുല്‍പുരിയില്‍ നടന്ന സംഘര്‍ഷത്തില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു.

Trending News