മുത്തലാഖിനെ വിലക്കി മണിക്കൂറുകള്‍ക്കുള്ളില്‍ ഗര്‍ഭിണിയെ യുപിയില്‍ മൊഴിചൊല്ലി

മുത്തലാഖ് ഭരണഘടന വിരുദ്ധമാണെന്ന് വ്യക്തമാക്കി സുപ്രീംകോടതിയുടെ നിര്‍ണ്ണായക വിധി എത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ഗര്‍ഭിണിയെ മൊഴിചൊല്ലിയതായി പരാതി.  ഉത്തര്‍പ്രദേശിലെ മീറട്ടിലെ സര്‍ധനയിലാണ് സംഭവം.

Last Updated : Aug 25, 2017, 12:19 PM IST
മുത്തലാഖിനെ വിലക്കി മണിക്കൂറുകള്‍ക്കുള്ളില്‍ ഗര്‍ഭിണിയെ യുപിയില്‍ മൊഴിചൊല്ലി

മീറട്ട്: മുത്തലാഖ് ഭരണഘടന വിരുദ്ധമാണെന്ന് വ്യക്തമാക്കി സുപ്രീംകോടതിയുടെ നിര്‍ണ്ണായക വിധി എത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ഗര്‍ഭിണിയെ മൊഴിചൊല്ലിയതായി പരാതി.  ഉത്തര്‍പ്രദേശിലെ മീറട്ടിലെ സര്‍ധനയിലാണ് സംഭവം.

സ്ത്രീധനത്തിന്‍റെ പേരില്‍ തന്നെ നാളുകളായി പീഡിപ്പിക്കാറുണ്ടെന്നും തുടര്‍ന്ന്‍ മൊഴി ചൊല്ലുകയയിരുന്നുവേന്നുമാണ് യുവതി പരാതിയില്‍ പറയുന്നത്.  ഭര്‍ത്താവിന്‍റെ മര്‍ദ്ദനത്തില്‍ തനിക്ക് ഒരിക്കല്‍ ഗര്‍ഭഛീദ്രം നടന്നതായും പോലീസില്‍ നല്‍കിയ പരാതിയില്‍ യുവതി വ്യക്തമാക്കിയിട്ടുണ്ട്. യുവതിയുടെ പരാതിയില്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.  

ആറുവര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത് അതില്‍ മൂന്ന് കുട്ടികളുമുണ്ട്.  സുപ്രീംകോടതി വിധിയെപ്പറ്റി യുവതിയുടെ വീട്ടുകാര്‍ പറഞ്ഞെങ്കിലും ഭര്‍ത്താവ് അത് ചെവികൊണ്ടില്ലയെന്നും പരാതിയിലുണ്ട്.

Trending News