ലോകത്തെ മുഴുവൻ നടുക്കിയ സംഭവമായി മാറിയിരിക്കുകയാണ് 26 പേരുടെ ജീവനെടുത്ത പഹൽഗാമിലെ ഭീകരാക്രമണം. പുൽവാമ ഭീകരാക്രമണത്തിന് ശേഷം രാജ്യത്തെ ഞെട്ടിച്ച ഏറ്റവും വലിയ ആക്രമണമാണ് പഹൽഗാമിൽ ഉണ്ടായിരിക്കുന്നത്. ഏറെ സന്തോഷത്തോടെ വിനോദയാത്രയ്ക്ക് എത്തിയ ഒരു കൂട്ടം സാധാരണ ജനതയ്ക്കിടയിലേക്കാണ് ആക്രമണകാരികൾ നിറയൊഴിച്ചത്. ഉറ്റവരുടെ മുൻപിൽ വച്ചാണ് പലരുടെയും ജീവിനെടുത്തത്.
പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീറിന്റെ വാക്കുകളാണ് ഇപ്പോൾ വീണ്ടും ചർച്ചയായിക്കൊണ്ടിരിക്കുന്നത്. 1.3 ദശലക്ഷത്തിലധികം വരുന്ന ഇന്ത്യൻ സൈന്യത്തിന് തങ്ങളെ ഭയപ്പെടുത്താൻ സാധിച്ചിട്ടില്ല, പിന്നെയാണോ തീവ്രവാദികൾ എന്നായിരുന്നു അസിം മുനീറിന്റെ വാക്കുകൾ. ഭീകരവാദ പ്രവർത്തനങ്ങൾ കാരണം പാകിസ്ഥാന് നിക്ഷേപങ്ങൾ ലഭിക്കില്ലെന്നാണ് പലരും കരുതുന്നതെന്നും രാജ്യത്തിന്റെ വിധി മാറ്റിമറിക്കാൻ ഭീകരർക്ക് കഴിയുമോ എന്നുമായിരുന്നു അസിം പറഞ്ഞത്.
അസിം മുനീറിന്റെ ഈ വാക്കുകൾ ഇപ്പോൾ വീണ്ടും ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെയും പാകിസ്ഥാന്റെയും സൈനിക ശേഷിയെ കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. ഒരു യുദ്ധം വന്നാൽ ആർക്കായിരിക്കും ഏറ്റവും കൂടുതൽ സൈനിക ശക്തിയുണ്ടാകുക? ഇന്ത്യയ്ക്ക് മുന്നിൽ പാകിസ്ഥാന് പിടിച്ച് നിൽക്കാനാകുമോ, തുടങ്ങിയ ചോദ്യങ്ങളാണ് ഉയരുന്നത്.
Also Read: Baramulla Encounter: ബാരാമുള്ളയിലെ ഏറ്റുമുട്ടലിൽ 4 ഭീകരരെ വധിച്ചതായി സൈന്യം; ആയുധ ശേഖരം പിടികൂടി
ഇരു രാജ്യങ്ങളുടെയും സൈനിക ശേഷിയെ കുറിച്ച് വിശദമായി അറിയാം...
രാജ്യങ്ങളുടെ സൈനിക ശക്തി വിലയിരുത്തുന്ന ഒരു റേറ്റിംഗ് സംവിധാനമായ ഗ്ലോബൽ ഫയർപവറിന്റെ കണക്കനുസരിച്ച് ഇന്ത്യയിൽ ഏകദേശം 1.44 ദശലക്ഷം സൈനികരുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ലോകത്തിലെ നാലാമത്തെ വലിയ സൈന്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. എന്നാൽ പാക് സൈന്യം അതിന്റെ പകുതിയിൽ താഴെയാണ്. കൂടാതെ ഇന്ത്യയിൽ 2.5 ദശലക്ഷത്തിലധികം വരുന്ന അർദ്ധസൈനിക സേനയുണ്ട്. പാകിസ്ഥാനിൽ ഇത് ഏകദേശം 500,000 പേരാണ്.
4,500 ടാങ്കുകൾ, 538 യുദ്ധവിമാനങ്ങൾ, ആധുനിക ആയുധങ്ങളുടെയും മിസൈൽ സംവിധാനങ്ങളുടെയും വിപുലമായ ശേഖരം ഇന്ത്യയ്ക്കുണ്ട്.
ഇന്ത്യൻ കരസേന
1.44 ദശലക്ഷം സൈനികർ
1.15 ദശലക്ഷം കരുതൽ ശേഖരം
25 ലക്ഷത്തിലധികം അർദ്ധസൈനിക വിഭാഗങ്ങൾ
അർജുൻ യുദ്ധ ടാങ്ക്, T-90 "ഭീം" ടാങ്ക്, പിനാക മൾട്ടി-ബാരൽ റോക്കറ്റ് ലോഞ്ചറുകൾ, ബ്രഹ്മോസ് ക്രൂയിസ് മിസൈലുകൾ, ഹോവിറ്റ്‌സറുകളും മറ്റ് ആധുനിക പീരങ്കികളും തുടങ്ങിയവയും കരസേനയുടെ നൂതന യുദ്ധ ഉപകരണങ്ങളിൽ ഉൾപ്പെടുന്നു
ഇന്ത്യൻ വ്യോമസേന
ലോകത്തിലെ ഏറ്റവും ശക്തമായ വ്യോമസേനകളിൽ ഒന്നാണ് ഇന്ത്യയുടെ വ്യോമസേന. ഇതിൽ ഉൾപ്പെടുന്നത് ഇവയൊക്കെയാണ്
ആകെ 2,229 വിമാനങ്ങൾ
600 യുദ്ധവിമാനങ്ങൾ
831 സപ്പോർട്ട് വിമാനങ്ങൾ
899 ഹെലികോപ്റ്ററുകൾ
ഇന്ത്യൻ വ്യോമസേനയിലെ പ്രധാന യുദ്ധവിമാനങ്ങളിൽ ഇവയാണ്..
റാഫേൽ
മിറാഷ് 2000
മിഗ്-29
സുഖോയ് സു-30എംകെഐ
ഇന്ത്യയുടെ വ്യോമസേനയെ ശക്തിപ്പെടുത്തുന്ന മിസൈൽ സംവിധാനങ്ങൾ:
ബ്രഹ്മോസ് (സൂപ്പർസോണിക് ക്രൂയിസ് മിസൈൽ)
രുദ്രം (റേഡിയേഷൻ വിരുദ്ധ മിസൈൽ)
അസ്ത്ര (എയർ-ടു-എയർ മിസൈൽ)
നിർഭയ് (സബ്സോണിക് ക്രൂയിസ് മിസൈൽ)
ആകാശ് (ഉപരിതല-വ്യോമ പ്രതിരോധ സംവിധാനം)
ഇന്ത്യൻ നാവികസേന
1,42,251 നാവിക ഉദ്യോഗസ്ഥർ
ഏകദേശം 150 യുദ്ധക്കപ്പലുകൾ
ആണവ അന്തർവാഹിനികൾ
2 വിമാനവാഹിനിക്കപ്പലുകൾ:
ഐഎൻഎസ് വിക്രമാദിത്യ
ഐഎൻഎസ് വിക്രാന്ത്
പാകിസ്ഥാന്റെ സൈനിക ശക്തി
ഗ്ലോബൽ ഫയർപവർ പ്രകാരം, കഴിഞ്ഞ വർഷം സൈനിക ശക്തിയിൽ പാകിസ്ഥാൻ 9ാം സ്ഥാനത്തായിരുന്നു. എന്നാൽ ഇത്തവണത്തെ റാങ്കിംഗിൽ അവർ 12ാം സ്ഥാനത്തേക്ക് താഴ്ന്നിരിക്കുകയാണ്.
രാജ്യത്ത് ആകെ 1,434 വിമാനങ്ങളുണ്ട്, അവയിൽ ഇവ ഉൾപ്പെടുന്നു:
387 യുദ്ധവിമാനങ്ങൾ
60 ഗതാഗത വിമാനങ്ങൾ
549 പരിശീലന വിമാനങ്ങൾ
352 ഹെലികോപ്റ്ററുകൾ
57 ആക്രമണ ഹെലികോപ്റ്ററുകൾ
4 ആകാശ ടാങ്കറുകൾ (മധ്യ-വായു ഇന്ധനം നിറയ്ക്കുന്നതിന്)
പാകിസ്ഥാൻ കരസേന
3,742 ടാങ്കുകൾ
50,523 കവചിത വാഹനങ്ങൾ
752 സ്വയം ഓടിക്കുന്ന പീരങ്കി യൂണിറ്റുകൾ
692 മൊബൈൽ റോക്കറ്റ് ലോഞ്ചറുകൾ
പാകിസ്ഥാൻ നാവികസേന
114 നാവിക കപ്പലുകൾ
8 അന്തർവാഹിനികൾ
9 ഫ്രിഗേറ്റുകൾ (യുദ്ധക്കപ്പലുകൾ)
സ്വദേശത്ത് വികസിപ്പിച്ചെടുത്തതും ഇറക്കുമതി ചെയ്തതുമായ നിരവധി മിസൈലുകളും ഇതിൽ ഉൾപ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.