Patanjali: സ്വദേശി പ്രസ്ഥാനത്തിലൂടെ സ്വാശ്രയത്വവും സാമ്പത്തിക വളർച്ചയും ലക്ഷ്യമിട്ട് പതഞ്ജലി

വിദേശ ഉത്പന്നങ്ങളേക്കാൾ മികച്ച സ്വദേശി ഉത്പന്നങ്ങളാണ് പതഞ്ജലി വികസിപ്പിച്ചെടുക്കുന്നത്. വിപണിയിൽ ഇതിന് ഡിമാൻഡ് വർധിക്കുകയാണ്.

Written by - Zee Malayalam News Desk | Last Updated : May 8, 2025, 04:17 PM IST
  • പതഞ്ജലി സ്വദേശി ബിസിനസ് പ്രോത്സാഹിപ്പിക്കുകയാണ്.
  • ഇതുവഴി വിദേശ ഉത്പന്നങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും കൂടുതൽ തൊഴിൽ അവസരങ്ങൾ നൽകുകയും സ്വാശ്രയ ഭാരതം എന്ന കാഴ്ചപ്പാടിലേക്ക് സംഭാവന ചെയ്യുകയും ചെയ്യുന്നു.
  • രാജ്യത്തെ കർഷകരും സംരംഭകരും ചേർന്നാണ് ഈ ഉത്പന്നങ്ങൾ നിർമ്മിക്കുന്നത്.
Patanjali: സ്വദേശി പ്രസ്ഥാനത്തിലൂടെ സ്വാശ്രയത്വവും സാമ്പത്തിക വളർച്ചയും ലക്ഷ്യമിട്ട് പതഞ്ജലി

ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായി മാറിയിരിക്കുകയാണ് ഇന്ത്യ. രാജ്യത്തെ നിരവധി വലിയ കമ്പനികൾ ഈ വളർച്ചയ്ക്ക് സംഭാവന നൽകുന്നുണ്ട്. പ്രത്യേകിച്ചും സ്വദേശി ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുകയും രാജ്യത്തിനകത്ത് ഉത്പാദിപ്പിക്കുകയും തൊഴിലവസരങ്ങൾ നൽകുകയും ചെയ്യുന്ന കമ്പനികൾ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. ഇന്ത്യയിൽ തന്നെ നിർമ്മിച്ചെടുത്ത ഉത്പന്നങ്ങളെ ലോകവിപണിയിൽ എത്തിക്കാനും ഇത് സഹായിക്കും. 

Add Zee News as a Preferred Source

അത്തരത്തിൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിൽ വലിയ സ്വാധീനം ചെലുത്തുന്ന ഒരു കമ്പനിയാണ് പതഞ്ജലി. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിൽ നിർണായക പങ്കുവഹിക്കുകയാണ് ബാബാ രാംദേവ്, ആചാര്യ ബാലകൃഷ്ണൻ എന്നിവർ നയിക്കുന്ന പതഞ്ജലി. ഇന്ത്യയിലെ മുൻനിര എഫ്എംസിജി കമ്പനികളിൽ ഒന്നായ പതഞ്ജലിയുടെ വരുമാനവും ലാഭവും വർധിച്ചുകൊണ്ടിരിക്കുകയാണ്. സ്വദേശി ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിച്ചും തൊഴിലവസരങ്ങൾ സൃഷ്ടിച്ചും വിപണിയിൽ വലിയ മുന്നേറ്റമാണ് പതഞ്ജലി നടത്തിക്കൊണ്ടിരിക്കുന്നത്. കൂടാതെ ഉപഭോക്താക്കൾക്ക് താങ്ങാനാകുന്ന വിലയിലാണ് പതഞ്ജലി തങ്ങളുടെ ഉത്പന്നങ്ങൾ വിപണിയിലിറക്കുന്നത്. അതുകൊണ്ട് തന്നെ ആയുർവേദ ഉത്പന്ന വിപണികളിലും ശക്തമായ സാന്നിധ്യം സ്ഥാപിക്കാൻ പതഞ്ജലിക്ക് കഴിഞ്ഞിട്ടുണ്ട്. 

പതഞ്ജലിയുടെ സ്വദേശി പ്രസ്ഥാനം സ്വാശ്രയത്വവും സാമ്പത്തിക വളർച്ചയും വർധിപ്പിക്കാൻ സഹായിക്കുന്നതെങ്ങനെ?

സ്വദേശി പ്രസ്ഥാനത്തിന് പതഞ്ജലിയിലൂടെ പുതിയ പാത തുറക്കുകയാണ് ബാബാ രാംദേവ് ചെയ്തിരിക്കുന്നത്. സ്വദേശിയിലൂടെ "ഒരു സ്വാശ്രയ ഭാരതവും ആരോഗ്യകരമായ ഭാരതവും" കൈവരിക്കാൻ കഴിയുമെന്ന് കമ്പനി വിശ്വസിക്കുന്നു. ഈ സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിനായി ഇന്ത്യൻ പാരമ്പര്യങ്ങളെയും പ്രകൃതിദത്ത ചേരുവകളെയും കോർത്തിണക്കിയാണ് പതഞ്ജലി ആയുർവേദ ഉത്പന്നങ്ങൾ വികസിപ്പിച്ചെടുക്കുന്നത്. ഇവ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ മെച്ചപ്പെടുത്തുക മാത്രമല്ല ചെയ്യുന്നത്, ഓരോ വ്യക്തിയുടെയും ആരോഗ്യത്തിനും പരിസ്ഥിതിക്കും അത് ഗുണകരമാണ്. 

Also Read: Patanjali Products: പതഞ്ജലി ഇന്ത്യയിലെ നിരവധി കുടുംബങ്ങൾക്ക് വിശ്വസനീയ ബ്രാൻഡ്; എന്തുകൊണ്ട്?

രാജ്യത്തെ കർഷകരും സംരംഭകരും ചേർന്നാണ് ഈ ഉത്പന്നങ്ങൾ നിർമ്മിക്കുന്നത്. ഇതുവഴി തൊഴിലവസരങ്ങൾ കൂടുതൽ സൃഷ്ടിക്കപ്പെടുകയും ​ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. പുരാതന ആയുർവേദ വിജ്ഞാനത്തെ ആധുനിക സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ച് കമ്പനി രാജ്യത്തിനകത്ത് തന്നെ വിതരണ ശൃംഖല വികസിപ്പിച്ചിട്ടുണ്ട്. മറ്റ് കമ്പനികളിൽ നിന്ന് വ്യത്യസ്തമാക്കുന്ന വിപണന തന്ത്രമാണ് പതഞ്ജലിയുടേത്. അതുകൊണ്ട് തന്നെ പതഞ്ജലിയുടെ ഉത്പന്നങ്ങൾക്ക് വളരെ വേഗത്തിൽ ജനപ്രീതി നേടാൻ സാധിച്ചു. 

സ്വാമി രാംദേവിന്റെയും ആചാര്യ ബാലകൃഷ്ണന്റെയും നേതൃത്വത്തിൽ പതഞ്ജലി സ്വദേശി ബിസിനസ് പ്രോത്സാഹിപ്പിക്കുകയാണ്. ഇതുവഴി വിദേശ ഉത്പന്നങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും കൂടുതൽ തൊഴിൽ അവസരങ്ങൾ നൽകുകയും സ്വാശ്രയ ഭാരതം എന്ന കാഴ്ചപ്പാടിലേക്ക് സംഭാവന ചെയ്യുകയും ചെയ്യുന്നു.

പതഞ്ജലി ആയുർവേദം, ഹെർബൽ ഉത്പന്നങ്ങൾ, പരമ്പരാഗത ഇന്ത്യൻ ഉത്പാദനം എന്നിവ പുനരുജ്ജീവിപ്പിക്കുന്നതിലൂടെ കമ്പനി വിദേശ ബ്രാൻഡുകൾക്ക് ഒരു വെല്ലുവിളിയായി മാറുകയാണ്. എഫ്എംസിജി, ആരോഗ്യ സംരക്ഷണം, തുണിത്തരങ്ങൾ, ഡയറി തുടങ്ങിയ മേഖലകളിലേക്ക് കമ്പനിയുടെ പ്രവർത്തനം വ്യാപിക്കുകയും അന്താരാഷ്ട്ര വിപണികളിൽ ഇന്ത്യൻ കമ്പനികൾക്ക് സ്ഥാനമുറപ്പിക്കാൻ കഴിയുമെന്നും തെളിയിച്ചിരിക്കുകയാണ് പതഞ്ജലി. 

വിദേശ ഉത്പന്നങ്ങളേക്കാൾ മികച്ച നിരവധി സ്വദേശി ഉത്പന്നങ്ങൾ പതഞ്ജലി വികസിപ്പിച്ചെടുത്തിട്ടുണ്ട്. പതഞ്ജലിയുടെ ഹെർബൽ സൗന്ദര്യവർദ്ധക വസ്തുക്കൾ, ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ എന്നിവ ഇന്ത്യയിൽ ഇറക്കുമതി ചെയ്ത പല ഉത്പന്നങ്ങൾക്കും പകരക്കാരനായിരിക്കുന്നു. 

തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിലും സ്വദേശി ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലുമാണ് പതഞ്ജലി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഫാക്ടറി കേന്ദ്രങ്ങൾ, വിതരണ ശൃംഖല, റീട്ടെയിൽ ഷോപ്പുകൾ എന്നിവയിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് കമ്പനി. കൂടാതെ, പ്രാദേശിക കർഷകരിൽ നിന്ന് അസംസ്കൃത വസ്തുക്കൾ വാങ്ങുകയും പ്രാദേശിക ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിലൂടെ പതഞ്ജലി ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെയും മെച്ചപ്പെടുത്തുന്നു. നിരവധി സംസ്ഥാനങ്ങളിൽ പതഞ്ജലി ഉത്പാദന പ്ലാന്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇത് പ്രാദേശിക തലത്തിൽ വ്യാവസായിക വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതാണ്. കൂടാതെ, പതഞ്ജലി ഉത്പന്നങ്ങളുടെ വിൽപ്പന ചെറുകിട വ്യാപാരികൾക്കും വിതരണക്കാർക്കും ഗുണം ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News