ആയൂർവേദത്തിൽ പതഞ്‌ജലി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മികച്ച പ്രവർത്തനമാണ് നടത്തുന്നത്. പഴയ അറിവുകളെ ഇന്നത്തെ ശാസ്ത്രവുമായി കൂട്ടിച്ചേർക്കാനുള്ള ഒരു ശ്രമമാണ് പതഞ്‌ജലി നടത്തുന്നത്. പതഞ്‌ജലി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആയുർവേദത്തെ പ്രാത്സാഹിപ്പിക്കുക മാത്രമല്ല ചെയ്യുന്നത് ഒപ്പം ലോകമെമ്പാടുമുള്ള ആളുകളെ ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് നീങ്ങാൻ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. ഇതിനൊപ്പം പതഞ്‌ജലി പുരാതനമായ ആയുർവേദ ചികിത്സകളെ മോഡേൺ സയൻസുമായി ചേർത്ത് ഭാവിയിൽ ജനങ്ങളുടെ ആരോഗ്യത്തെ കൂടുതൽ മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നത്.
Also Read:പതഞ്ജലി ആയുർവേദ; സുരക്ഷിതവും ഫലപ്രദവുമോ?
ഇതിൽ ആദ്യം മനസിലാക്കേണ്ടത് ആയൂർവേദം എന്നത് ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ഭാരതീയരുടെ ഒരു പരമ്പരാഗത ചികിത്സാ രീതിയാണ് എന്നതാണ്. അതുകൊണ്ടുതന്നെ പതഞ്‌ജലി ഇതിനെ ഭാരതീയരുടെ വീടു കൾക്കുള്ളിൽ മാത്രം ഒതുക്കിവയ്ക്കാനും ആഗ്രഹിച്ചില്ല.
പതഞ്‌ജലി റിസർച് ഫൗണ്ടേഷൻ 2017 ൽ ഹരിദ്വാറിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു ഗവേഷണ സ്ഥാപനമായിട്ടാണ് ആരംഭിച്ചത്. ഇതിന്റെ ലക്‌ഷ്യം ആയുർവേദത്തെ ശാസ്ത്രീയമായി പരിശീലിക്കുകയും ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ്. പതഞ്‌ജലി റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ 300 ലധികം ശാസ്ത്രജ്ഞരുടെ ഒരു സംഘം പ്രവർത്തിക്കുന്നുണ്ട്. ഇവർ പഴയ ആയുർവേദ ഗ്രന്ഥങ്ങൾ പരിശോധിക്കുകയും ഔഷധ സസ്യങ്ങളെക്കുറിച്ച് പഠിക്കുകയും അതിന്റെ ഗവേഷണം നടത്തുകയും ശേഷം അവ ശരിക്കും പ്രവർത്തിക്കുന്നുണ്ടോ ഇല്ലയോ എന്നറിയാൻ ലാബിൽ പരിശോധനകൾ നടത്താറുമുണ്ട്.
പുരാതന ആയുർവേദത്തിന്റെയും ആധുനിക ശാസ്ത്രത്തിന്റെയും സംയോജനം
പതഞ്‌ജലി റിസർച് ഫൗണ്ടേഷൻ വെറും പുരാതന ആയുർവേദ അറിവുകളെ വികസിപ്പിക്കുന്നത് മാത്രമല്ല ആധുനിക ശാസ്ത്ര പദ്ധതികളോടൊപ്പം ഇതിനെ ബന്ധിപ്പിക്കുന്നതിനുള്ള ഒരു പ്രവർത്തനവും നടത്തുന്നുണ്ട്. ഇതിന്റെ പ്രധാന ലക്ഷ്യം ലോകമെമ്പാടുമുള്ള ആളുകൾക്കിടയിൽഅവരുടെ സ്വന്തം ഭാഷയിൽ തന്നെ ആയുർവേദ ചികിത്സ നൽകുക എന്നതാണ്. പതഞ്‌ജലി ഗാർഡനിൽ ആയിരത്തിലധികം അപൂർവ ഔഷധ സസ്യങ്ങൾ നടുകയും അവയെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്.
ശാസ്ത്രീയ പരിശോധനകൾ ആത്മവിശ്വാസം വർദ്ധിപ്പിക്കും
ആയുർവേദം ഒരു പഴയ ചികിത്സാ രീതിയാണ്. അതിനോടുള്ള വിശ്വാസം നിലവിൽ വളരെ കൂടുതലാണ്. ഇതിൽ വലിയ പങ്ക് പതഞ്‌ജലി റിസർച് ഇൻസ്റ്റിറ്റ്യൂട്ട് വഹിച്ചിട്ടുണ്ട്. കാരണം പതഞ്ജലി പ്രകൃതിദത്തവും സുരക്ഷിതവുമായ ചേരുവകളാൽ നിർമ്മിച്ച മരുന്നുകളിലൂടെയാണ് ആളുകളെ ചികിത്സിക്കുന്നത്. ഈ മരുന്നുകൾ സമ്പൂർണ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമേ ഉപയോഗിക്കുകയുള്ളു.
പതഞ്‌ജലി ഉൽപ്പങ്ങളുടെ പ്രത്യേകത എന്ന് പറഞ്ഞാൽ അവ പ്രകൃതിദത്തവും ജൈവികവുമായ ചേരുവകളിൽ നിന്നും ഉണ്ടാക്കുന്നു എന്നതാണ്. ആയുർവേദ ഔഷധങ്ങളും പ്രകൃതിദത്ത ചേരുവകളും ഉപയോഗിച്ച് പതഞ്ജലി അതിൻ്റെ ഉൽപ്പന്നങ്ങൾ ഫലപ്രദവും സുരക്ഷിതവുമാക്കുന്നു. ഇതിനുശേഷം ഇതിന്റെ ശാസ്ത്രീയ പരിശോധനയും നടത്തുന്നു. അതിനാലാണ് ഇത് ഇപ്പോൾ വിശ്വസനീയമായ ബ്രാൻഡായി മാറിയതും.
പതഞ്‌ജലിയുടെ ഓരോ ഉത്പന്നവും സുരക്ഷിതവും ഫലപ്രദവുമാകുന്നു
പതഞ്‌ജലി തങ്ങളുടെ ഓരോ ഉത്പന്നങ്ങളും പൂർണ്ണമായും സുരക്ഷിതവും ഫലപ്രദമാക്കാൻ സ്വന്തം ലാബിൽ പരിശോധിക്കുന്നു. പതഞ്ജലിയുടെ ഒരു മരുന്നിലും യാതാരു തരത്തിലുള്ള കെമിക്കലും ചേർക്കുന്നില്ല. ഈ മരുന്നുകൾ പൂർണ്ണമായും ആയുർവേദ ഔഷധങ്ങളിൽ നിന്നും പ്രകൃതിദത്ത വസ്തുക്കളിൽ നിന്നുമാണ് നിർമ്മിച്ചിരിക്കുന്നത്.
പതഞ്ജലി ഉൽപന്നങ്ങൾ പൂർണ്ണമായും സുരക്ഷിതവും ഫലപ്രദവുമാണെന്ന് ഉറപ്പാക്കാൻ മഹത്തായ സന്യാസിമാർ നൽകിയ പഴയ വേദങ്ങളുടെയും ആയുർവേദ അറിവുകളുടെയും സഹായം പതഞ്ജലി ശാസ്ത്രജ്ഞർ സ്വീകരിക്കാറുണ്ട്. കാരണം ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുക എന്നതാണ് അവരുടെ ലക്‌ഷ്യം. ഇതോടൊപ്പം പതഞ്ജലി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആയുർവേദവും അതിൻ്റെ ഗുണങ്ങളും മനസ്സിലാക്കാൻ സംസ്കൃതവും പഴയ കൈയെഴുത്തുപ്രതികളും പരിശോധിക്കാറുമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









