Patanjali Wellness: വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം; പതഞ്ജലി വെൽനസ് സഹായകമാകുന്നതെങ്ങനെ?

പതഞ്ജലി വെൽനസ് സെന്ററുകളിലൂടെ എങ്ങനെയാണ് ആളുകളുടെ വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരമാകുന്നതെന്ന് അറിയാം.   

Written by - Zee Malayalam News Desk | Last Updated : May 6, 2025, 03:42 PM IST
  • പ്രകൃതിദത്തമായ രീതികളിലൂടെ ആരോഗ്യം മെച്ചപ്പെടുത്തുകയുംരോഗശാന്തി നൽകുകയും ചെയ്യുക എന്നതാണ് പതഞ്ജലി വെൽനസ് സെന്ററുകളുടെ ലക്ഷ്യം.
  • യോഗ, ധ്യാനം, പഞ്ചകർമ്മ, ആയുർവേദ മരുന്ന് എന്നിവയിലൂടെയാണ് ചികിത്സകൾ നൽകുന്നത്.
  • ശസ്ത്രക്രിയയോ മരുന്നുകളോ ഇല്ലാതെ പ്രകൃതിദത്തമായ രീതികളിലാണ് ഇവിടെ ചികിത്സ ലഭ്യമാക്കുന്നത്.
Patanjali Wellness: വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം; പതഞ്ജലി വെൽനസ് സഹായകമാകുന്നതെങ്ങനെ?

അലോപ്പതി മരുന്നുകളുടെ പാർശ്വഫലങ്ങളും ചെലവേറിയ ചികിത്സാരീതികളും ഇന്ന് വലിയ ആശങ്ക സൃഷ്ടിക്കുന്ന ഒന്നാണ്. സാധാരണക്കാർക്ക് താങ്ങാൻ പറ്റുന്നതിലും മുകളിലാണ് ഇന്ന് ചികിത്സാ ചിലവ് വരുന്നത്. ഇവിടെയാണ് പതഞ്ജലി വേറിട്ട് നിൽക്കുന്നത്. ദശലക്ഷ കണക്കിന് ആളുകൾക്ക് പ്രകൃതിദത്തമായ പരിഹാരം നൽകുകയാണ് പതഞ്ജലി വെൽനസ്. വിവിധ ആരോ​ഗ്യപ്രശ്നങ്ങൾക്ക് പരിഹാരം പതഞ്ജലിയുടെ പക്കലുണ്ട്. 

Add Zee News as a Preferred Source

ആയുർവേദം, യോഗ, പ്രകൃതി ചികിത്സകൾ എന്നിവയിലൂടെ ആരോ​ഗ്യപ്രശ്നങ്ങളിൽ നിന്ന് മുക്തി നേടാൻ മാത്രമല്ല, ആരോഗ്യകരമായ ജീവിതശൈലി നയിക്കാനും പതഞ്ജലി ആളുകളെ സഹായിച്ചിട്ടുണ്ട്. പ്രമേഹം, ആസ്ത്മ, ദഹന പ്രശ്നങ്ങൾ, അല്ലെങ്കിൽ ഗുരുതരമായ അവസ്ഥകൾ എന്നിങ്ങനെ എല്ലാ പ്രശ്നങ്ങൾക്കും പതഞ്ജലിയുടെ വെൽനസ് സെന്ററുകളിൽ പ്രകൃതിദത്തമായ പരിഹാരമുണ്ടാകും.  

പ്രകൃതിദത്തമായ രീതികളിലൂടെ ആരോഗ്യം മെച്ചപ്പെടുത്തുകയും രോഗശാന്തി നൽകുകയും ചെയ്യുക എന്നതാണ് പതഞ്ജലി വെൽനസ് സെന്ററുകളുടെ ലക്ഷ്യം. യോഗ, ധ്യാനം, പഞ്ചകർമ്മ, ആയുർവേദ മരുന്ന് എന്നിവയിലൂടെയാണ് ചികിത്സകൾ നൽകുന്നത്. ശസ്ത്രക്രിയയോ മരുന്നുകളോ ഇല്ലാതെ പ്രകൃതിദത്തമായ രീതികളിലാണ് ഇവിടെ ചികിത്സ ലഭ്യമാക്കുന്നത്. 

Also Read: Patanjali: പതഞ്ജലി ഉൽപ്പന്നങ്ങൾ ജനങ്ങളുടെ ആരോഗ്യവും ജീവിതശൈലിയും മെച്ചപ്പെടുത്തിയത് എങ്ങനെ?

ഓരോ വ്യക്തിയുടെയും ആരോഗ്യസ്ഥിതി അനുസരിച്ചാണ് ചികിത്സാരീതികൾ തീരുമാനിക്കുന്നത്. സമ്മർദ്ദം, ഉറക്കമില്ലായ്മ, അമിതവണ്ണം, പ്രമേഹം, രക്തസമ്മർദ്ദം, ദഹന പ്രശ്നങ്ങൾ എന്നിവയാൽ ബുദ്ധിമുട്ടുന്നവർക്ക് യോഗ, ആയുർവേദം, പ്രകൃതിദത്ത ചികിത്സകൾ എന്നിവയിലൂടെ പതഞ്ജലി വെൽനസ് സെന്ററുകൾ പരിഹാരം നൽകും. 

രോഗകാരണം കണ്ടെത്തി ചികിത്സിക്കുന്ന രീതി

താൽക്കാലിക ശമനം മാത്രമല്ല, രോ​ഗത്തിന്റെ മൂലകാരണം കണ്ടെത്തി ചികിത്സിക്കുകയാണ് പതഞ്ജലി ചെയ്യുന്നത്. വെൽനസ് സെന്ററുകളിൽ എത്തുന്ന രോ​ഗികളെ ആദ്യം ആയുർവേദ ഡോക്ടർമാർ പരിശോധിക്കും. രോഗിയുടെ അവസ്ഥ വിലയിരുത്തി - വാതം, പിത്തം, കഫം എന്നിവയുടെ അസന്തുലിതാവസ്ഥ ഉണ്ടോ എന്ന് ആദ്യം കണ്ടെത്തുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രോ​ഗിയുടെ മരുന്ന്, ഭക്ഷണക്രമം ഉൾപ്പെടെയുള്ളവ നിശ്ചയിക്കുന്നത്. 

ഉദാഹരണത്തിന്, സൈനസ് പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക് "ദിവ്യ ശ്വാസാരി ക്വാത്" (Divya Shwasaari Kwath) ആണ് ശുപാർശ ചെയ്യുന്നത്. അതോടൊപ്പം നേതി ക്രിയയും അനുലോം-വിലോം ശ്വാസ വ്യായാമങ്ങളും നിർദ്ദേശിക്കും. ഇത് അധികമുള്ള കഫം നീക്കം ചെയ്യാനും ശ്വാസകോശ സംവിധാനത്തെ ശക്തിപ്പെടുത്താനും സഹായിക്കും.

പ്രമേഹ രോഗികൾക്കുള്ള പ്രത്യേക നിർദ്ദേശങ്ങൾ

പ്രമേഹ രോഗികൾക്ക് പ്രത്യേക ചികിത്സാ പദ്ധതികളാണ് പതഞ്ജലിയുടെ ഹരിദ്വാർ വെൽനസ് സെന്ററിൽ നൽകുന്നത്. രക്തത്തിലെ പഞ്ചസാര കുറയ്ക്കാൻ ഇൻസുലിനോ മറ്റ് മരുന്നുകളോ ഇവർ നൽകുന്നില്ല. അതിന് പകരം കയ്പക്ക, ഞാവൽ, ഉലുവ പൊടി എന്നിവ ഉൾപ്പെടുന്ന ഭക്ഷണക്രമമാണ് നിർദ്ദേശിക്കുന്നത്. ചികിത്സയ്ക്കൊപ്പം അതിരാവിലെയുള്ള യോഗാ സെഷനുകളിൽ മണ്ഡൂകാസനം, ധനുരാസനം, പ്രാണായാമം തുടങ്ങിയവയും ഉൾപ്പെടുന്നു.

ഗ്രാമീണ മേഖലകളിൽ മാത്രം ഒതുങ്ങിനിന്ന പ്രകൃതി ചികിത്സ ഇന്ന് നഗരങ്ങളിലേക്കും പതഞ്ജലി എത്തിച്ചിരിക്കുകയാണ്. ആളുകളുടെ വിശ്വാസം വളർത്തിക്കൊണ്ടും, ആധുനിക ആരോഗ്യ വെല്ലുവിളികൾക്ക് പ്രകൃതിദത്ത ചികിത്സകൾ ഫലപ്രദമാണെന്ന് തെളിയിച്ചുകൊണ്ടുമാണ് പതഞ്ജലിയുടെ വെൽനസ് സെന്ററുകൾ മുന്നോട്ട് പോകുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News