)
Patanjali: ബാബാ രാംദേവും ആചാര്യ ബാലകൃഷ്ണയും സംയുക്തമായി ആരംഭിച്ച പതഞ്ജലി ആയുർവേദ ബിസിനസും ആത്മീയ ചിന്തയും ഒരുമിച്ചു കൊണ്ട് ബിസിനസ് ലോകത്ത് ഒരു പുതിയ വിപ്ലവം സൃഷ്ടിച്ചു. കമ്പനിയുടെ വിജയം എന്നത് വെറും ലാഭം വർദ്ധിപ്പിക്കുന്നത് മാത്രമല്ല ജനങ്ങളുടെ ക്ഷേമത്തിനും സമൂഹത്തെ സേവിക്കുന്നതിനുമുള്ള പ്രതിബദ്ധതയിലൂടെയാണ് പ്രവർത്തിക്കുന്നത്. പുരാതന ജ്ഞാനവും ആധുനിക ബിസിനസ് രീതികളും സംയോജിപ്പിച്ചാൽ എങ്ങനെ മികച്ച വിജയം നേടാനാകുമെന്നതിന്റെ ഒരു ഉദാഹരണമാണ് പതഞ്ജലിയുടെ ഈ നേതൃത്വം.
യോഗ ഗുരുവായ ബാബ രാംദേവ് ആണ് പതഞ്ജലിയെ നയിക്കുന്നത്. ആചാര്യ ബാലകൃഷ്ണയാണ് കമ്പനിയുടെ സിഇഒ. ബാബ രാംദേവ് ആളുകൾക്ക് ആത്മീയ പാത കാണിച്ചുതരുന്നു. ബിസിനസിന്റെ എല്ലാ ആസൂത്രണവും ജോലികളും കൈകാര്യം ചെയ്യുന്നത് ആചാര്യ ബാലകൃഷ്ണയാണ്. ഇരുവരും ചേർന്ന് സത്യസന്ധത, സാമൂഹിക ഉത്തരവാദിത്തം, പ്രകൃതി ചികിത്സകൾ തുടങ്ങിയ പുരാതന ഇന്ത്യൻ മൂല്യങ്ങൾ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തുന്നു. ഇതിന്റെ മുഴുവൻ സിസ്റ്റവും യോഗയെയും ആയുർവേദത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്.
ഒരുപക്ഷേ ആളുകളുടെ മനസ്സിൽ ഉയരുന്ന ഒരു ചോദ്യം പതഞ്ജലിയുടെ നേതൃത്വം ആത്മീയ ജ്ഞാനത്തെയും ബിസിനസ് ധാരണയെയും എങ്ങനെ ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുന്നു എന്നതായിരിക്കാം. അതിനെ കുറിച്ച് അറിയാം
പതഞ്ജലിയുടെ നേതൃത്വത്തിന്റെ ഏറ്റവും വലിയ ശക്തി എന്ന് പറയുന്നത് അവർ തങ്ങളുടെ ബിസിനസ് മോഡൽ ആത്മീയ ചിന്തയിൽ അധിഷ്ഠിതമാക്കി നിർമ്മിച്ചിരിക്കുന്നു എന്നതാണ്. 'ആരോഗ്യം, പണം, മനസ്സമാധാനം എന്നിവയെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു' എന്നാണ് ബാബാ രാംദേവിന്റെ വിശ്വാസം. ഈ ചിന്ത മനസ്സിൽ വെച്ചുകൊണ്ടാണ് പതഞ്ജലി ഉൽപ്പന്നങ്ങളിൽ ആയുർവേദത്തിന്റെയും യോഗയുടെയും തത്വങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. പതഞ്ജലി അതിന്റെ യോഗ ക്യാമ്പുകളിലൂടെയും ടിവി ഷോകളിലൂടെയും ആളുകളെ വ്യായാമം ചെയ്യാൻ മാത്രമല്ല മനസ്സിനെ ശാന്തമായി നിലനിർത്താനും ആന്തരിക ബോധം ഉണർത്തുന്നതിന്റെയും പ്രാധാന്യവും പഠിപ്പിക്കുന്നു.
യോഗയും ആയുർവേദവും
പതഞ്ജലി യോഗയെ വെറുമൊരു ശാരീരിക വ്യായാമം എന്നതിലുപരി 'ജീവിതകല' എന്നാണ് വിശേഷിപ്പിക്കുന്നത്. അതുപോലെ, ആരോഗ്യത്തിനുള്ള പ്രകൃതിദത്തവും രാസവസ്തുക്കളില്ലാത്തതുമായ പരിഹാരമായാണ് ആയുർവേദം സ്ഥാനം പിടിച്ചിരിക്കുന്നത്. അതുകൊണ്ടാണ് യോഗയും ആയുർവേദവും ബിസിനസ്സുമായി സംയോജിപ്പിച്ചുകൊണ്ട് അദ്ദേഹം ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുകയും അവരുടെ വിശ്വാസം സംരക്ഷിക്കുകയും ചെയ്തത്. ഉദാഹരണത്തിന് പതഞ്ജലി ഉൽപ്പന്നങ്ങളുടെ പാക്കേജിംഗിൽ യോഗയുടെ ഗുണങ്ങളെ എടുത്തുകാണിക്കുന്നു. ഇതിലൂടെ ആളുകൾക്ക് തങ്ങൾ ഒരു സോപ്പോ ചായയോ വാങ്ങുക മാത്രമല്ല ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് നീങ്ങുകയാണെനും തോന്നിപ്പിക്കുന്നു.
പതഞ്ജലിയുടെ ബിസിനസ് മോഡൽ 'സ്വദേശി' തത്വത്തിൽ അധിഷ്ഠിതമാണ്. വിദേശ കമ്പനികൾ നിയന്ത്രിക്കുന്ന വിപണിയിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിച്ചുകൊണ്ട് അദ്ദേഹം ഒരു പുതിയ തരംഗത്തിന് തുടക്കമിട്ടു. അവരുടെ പരസ്യത്തിലും അത് വ്യക്തമായി കേൾക്കാം. "ഇന്ത്യയിൽ നിർമ്മിക്കൂ, ഇന്ത്യൻ ഉൽപ്പന്നങ്ങൾ വാങ്ങൂ" എന്ന മുദ്രാവാക്യം. ഈ ചിന്തയിലൂടെ ഗ്രാമത്തിലെ കർഷകർക്കും നാട്ടുകാർക്കും മാത്രമല്ല തൊഴിൽ ലഭിച്ചത് മറിച്ച് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുകായും ചെയ്തു
ഇതിനുപുറമെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ പതഞ്ജലി തങ്ങളുടെ ഉൽപ്പന്നങ്ങൾ ആളുകൾക്ക് താങ്ങാനാവുന്ന വിലയിൽ നിലനിർത്തിയിട്ടുണ്ട്.. ഉദാഹരണത്തിന് അവരുടെ ഷാംപൂവും ടൂത്ത് പേസ്റ്റും പല വിദേശ കമ്പനികളേയും അപേക്ഷിച്ച് പകുതി വിലയ്ക്ക് ലഭ്യമാണ്. അതുപോലെ രാസവസ്തുക്കൾ അടങ്ങിയിട്ടില്ലാത്തതിനാൽ ഈ ഉൽപ്പന്നങ്ങൾ മികച്ചതാണെന്ന് ഉപഭോക്താക്കളും വിശ്വസിക്കുന്നു. ഈ വിശ്വാസമാണ് പതഞ്ജലിയുടെ വിജയരഹസ്യവും. കാരണം അദ്ദേഹം പറയുന്നത് ഞങ്ങളുടെ ലക്ഷ്യം പണം സമ്പാദിക്കുകയല്ല മറിച്ച് ജനങ്ങളുടെ ആരോഗ്യവും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയും മെച്ചപ്പെടുത്തുക എന്നതാണെന്നാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല് സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.