Patanjali Research Foundation: രാജ്യത്ത് ആയുർവേദത്തെ പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടക്കുമ്പോഴെല്ലാം പതഞ്ജലിയുടെ സ്ഥാനം ഒന്ന് വേറിട്ട് തന്നെ നിൽക്കും. നൂറ്റാണ്ടുകളായി ഇന്ത്യയിലെ ആരോഗ്യത്തിൻ്റെ അടിസ്ഥാനം പരമ്പരാഗത വൈദ്യ സമ്പ്രദായങ്ങളാണ്. ഈ പുരാതന വിജ്ഞാനത്തെ ആധുനിക ശാസ്ത്രവുമായി ബന്ധിപ്പിക്കാൻ പതഞ്ജലി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്നു. ആയുർവേദ തത്വങ്ങൾക്ക് ശാസ്ത്രീയ അടിത്തറ നൽകാൻ ഈ ഇൻസ്റ്റിറ്റ്യൂട്ട് അത്യാധുനിക ഗവേഷണ രീതികൾ പരീക്ഷിക്കുന്നു. ഇവിടെ പരമ്പരാഗത ഔഷധസസ്യങ്ങളെയും യോഗയെയും ശാസ്ത്രീയമായി ആധികാരികമാക്കാനുള്ള നിരന്തര ശ്രമങ്ങളും നടക്കുന്നുണ്ട്.
നിലവിൽ ആളുകൾ അവരുടെ ആരോഗ്യത്തെക്കുറിച്ച് വളരെയധികം ബോധവാന്മാരാണ്. അതിന് കാരണം എല്ലാവരും ഒരു ആരോഗ്യകരമായ ജീവിതശൈലി നയിക്കാൻ ആഗ്രഹിക്കുന്നു എന്നത് തന്നെയാണ്. അതുകൊണ്ടുതന്നെ അവർ ആധുനിക വൈദ്യ ശാസ്ത്രത്തിൽ കൂടുതൽ വിശ്വാസം കാണിക്കുന്നു.
എങ്കിലും ആയുർവേദം, പ്രകൃതിദത്ത ചികിത്സകൾ എന്നിവയുടെ കാര്യത്തിൽ അവ എത്രത്തോളം ഫലപ്രദമാണെന്നും അവയിൽ എത്രത്തോളം ശാസ്ത്രീയമായ അടിസ്ഥാനമുണ്ടെന്നും അറിയാൻ ആളുകൾക്ക് താല്പര്യമുണ്ട്. ഈ വിശ്വാസത്തെ ശക്തിപ്പെടുത്താൻ പതഞ്‌ജലി ശാസ്ത്രീയ ഗവേഷണത്തിനും അതിന്റെ പ്രാമാണികതക്കും കൂടുതൽ ശ്രദ്ധ നല്‍കിയിട്ടുണ്ട്.
Also Read: ഏപ്രിൽ 1 മുതൽ ഈ രാശിക്കാരുടെ ഭാഗ്യം മാറിമറിയും; ഗജകേസരി യോഗം നൽകും വമ്പൻ നേട്ടങ്ങൾ!
കമ്പനിയ്ക്ക് സ്വന്തമായി ഗവേഷണ ലാബുകൾ ഉണ്ട്, അവിടെ ഓരോ ഉത്പന്നത്തിനും, ഔഷധത്തിനും ശാസ്ത്രീയമായ രീതിയിൽ പരിശോധന നടത്തുന്നു. പതഞ്ചലി എങ്ങനെയാണ് ശാസ്ത്രീയമായ രീതിയിൽ പ്രകൃതിദത്ത ചികിത്സകൾ വഴി ലക്ഷക്കണക്കിനു ആളുകളെ വിശ്വാസം നേടിയെടുക്കുന്നതെന്ന് അറിയാം...
പതഞ്‌ജലി റിസർച് ഫൗണ്ടേഷൻ
പതഞ്‌ജലി റിസർച് ഫൗണ്ടേഷൻ 2017 ൽ ആരംഭിച്ചു. ഇത് ആയുർവേദ മരുന്നുകളുടെ ശാസ്ത്രീയ പരിശോധനയിൽ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. പതഞ്‌ജലി റിസർച് ഫൗണ്ടേഷൻ അത്തരത്തിലുള്ള ഒരു ആധുനിക ഗവേഷണ സ്ഥാപനമാണ് ഇവിടെ ആയുർവേദ മരുന്നുകൾ ശാസ്ത്രീയമായ രീതിയിൽ പരിശോധിക്കപ്പെടുകയും അവയെ കൂടുതൽ മെച്ചപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നു. ഇതിന്റെ പ്രധാന പ്രവർത്തനം ഔഷധ സസ്യങ്ങളിൽ നിന്നും പ്രകൃതിദത്ത ചേരുവകളിൽ നിന്നുമുള്ള മരുന്നുകളുടെ സുരക്ഷിതത്വം പരിശോധിക്കലാണ്. അതിനാൽ അവ വിവിധ രോഗങ്ങൾക്കുള്ള ചികിത്സയ്ക്ക് സഹായകമാക്കും. NABL, DSIR, DBT പോലുള്ള വലിയ ശാസ്ത്ര സംഘടനകളുടെ അംഗീകാരവും ഈ ഫൗണ്ടേഷന് ലഭിച്ചിട്ടുണ്ട്. ഇത് അതിന്റെ വിശ്വാസ്യതയ്ക്കുള്ള വലിയ സർട്ടിഫിക്കറ്റാണ്.
പതഞ്‌ജലിയുടെ ഉത്പന്നങ്ങളിൽ ജനങ്ങളുടെ വിശ്വാസം
കുറഞ്ഞ നിരക്കും മികച്ച നിലവാരവും ഇന്ത്യൻ ബ്രാൻഡ് എന്ന നിലയിലുമാണ് പതഞ്ജലി ഉൽപ്പന്നങ്ങൾ ആളുകൾ ഇഷ്ടപ്പെടുന്നതെന്ന് പല സർവേകളും ചൂണ്ടി കാണിക്കുന്നു. അവരുടെ ഉൽപ്പന്നങ്ങൾ എളുപ്പത്തിൽ ലഭ്യമാണ്. മാത്രമല്ല ഓൺലൈൻ വെബ്സൈറ്റുകളിലൂടെയും ലഭ്യമാണ്. അവരുടെ ഉൽപ്പന്നങ്ങളെ സവിശേഷമാക്കുന്ന മറ്റ് ചില കാരണങ്ങളുണ്ട്. അത് ശാസ്ത്രീയമായ പരിശോധന നടത്തുന്നുവെന്നതും ഒപ്പം ആധുനിക മെഡിക്കൽ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്നതുമാണ്.
പതഞ്‌ജലി ആയുർവേദവും ആധുനിക ശാസ്ത്രവും സമന്വയിപ്പിച്ച് ജനങ്ങളിൽ പ്രകൃതിദത്ത ചികിത്സകളിലുള്ള വിശ്വാസം വളരെയധികം വർധിപ്പിച്ചിട്ടുണ്ട് എന്ന് നിസംശയം പറയാം. അതുകൊണ്ടുതന്നെ ആളുകൾക്ക് ഏതു വിധത്തിലുള്ള സംശയവുമില്ലാതെ അവ ഉപയോഗിക്കാൻ കഴിയും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









