കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ നിന്നും വൻ ബോംബ് ശേഖരം പിടിച്ചെടുത്തു. ഭഗ്വാന്പൂരിലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഖസിമൂദ്ദീന്റെ വീട്ടില്‍ നിന്നുമാണ് പോലീസ് ബോംബുകള്‍ കണ്ടെടുത്തത്.
സംഭവത്തിന്റെ അടിസ്ഥാനത്തിൽ ഖസിമുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിലെ പൂന്തോട്ടത്തിലായിരുന്നു ഇയാള്‍ ബോംബുകള്‍ ഒളിപ്പിച്ചു വെച്ചത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പുതുതായി നിർമ്മിച്ച 90 ബോംബുകൾ പൊലീസ് കണ്ടെത്തിയത്.
Also read: ഹന്ദ്വാരയിൽ വീണ്ടും ഭീകരാക്രമണം; 3 ജാവാന്മാർക്ക് വീരമൃത്യു, 1 തീവ്രവാദി കൊല്ലപ്പെട്ടു
ബോംബ് സ്ക്വാഡ് ബോംബുകൾ നിർവീര്യമാക്കി. കോറോണ രോഗബാധയെ തുടർന്ന് ഭഗ്വാന്പൂരും പരിസരവും റെഡ് സോണില്‍ ആണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഇടയ്ക്കിടെ ഈ പ്രദേശത്ത് സംഘര്‍ഷങ്ങള്‍ ഉണ്ടാകാറുള്ളതായി പോലീസ് പറഞ്ഞു. ബോംബുകള്‍ കണ്ടെടുത്തെന്നുള്ള വാർത്ത പ്രദേശവാസികളില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.