ഭാര്യയ്ക്ക് മറ്റൊളുമായി പ്രണയമുണ്ടെന്ന് അറിഞ്ഞാൽ എന്താകും നിങ്ങളുടെ പ്രതികരണം? അവരുടെ വിവാഹം നടത്തിക്കൊടുക്കുമോ? എന്നാൽ ഭാര്യയുടെ വിവാഹം നടത്തി കൊടുത്ത ഭർത്താവിന്റെ വാർത്തയാണ് ഇപ്പോൾ വരുന്നത്. ഭാര്യയെ കാമുകനുമായി വിവാഹം കഴിപ്പിച്ച് നൽകിയിരിക്കുകയാണ് യുവാവ്. ഇതുമായി ബന്ധപ്പെട്ട് ഇയാൾ ഭാര്യയുമായി കലഹിക്കുകയോ തർക്കമുണ്ടാക്കുകയോ ചെയ്തില്ല. ഭാര്യയുടെയും കാമുകന്റെയും വിവാഹത്തിന് സമ്മതമാണെന്ന് അറിയിക്കുകയും വിവാഹം നടത്തിക്കൊടുക്കാൻ മുൻകൈയെടുക്കുകയും ചെയ്തു.
ഉത്തർപ്രദേശിലെ ഗൊരഖ്പുരിലാണ് സംഭവം നടന്നത്. സന്ത് കബീർ നഗറിലെ കട്ടർ ജോട്ട് ഗ്രാമത്തിൽ നിന്നുള്ള ബബ്ലു 2017 ലാണ് രാധികയെ വിവാഹം കഴിച്ചത്. ബന്ധത്തിൽ ഇവർക്ക് രണ്ട് കുട്ടികളുണ്ട്. മറ്റൊരു സംസ്ഥാനത്ത് കൂലിപ്പണിക്കാരനായി ജോലി ചെയ്യുന്ന ബബ്ലു, തന്റെ ഗ്രാമത്തിൽ നിന്നുള്ള വികാസുമായി ഒന്നര വർഷത്തോളമായി ഭാര്യയ്ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തി. അവളോട് പറയാതെ ഗ്രാമത്തിലേക്ക് മടങ്ങുകയും ഭാര്യയും കാമുകനും തമ്മിലെ ബന്ധം സ്ഥിരീകരിക്കുകയും ചെയ്തു.
തുടർന്ന് വിവരം ഗ്രാമത്തിലെയും കുടുംബത്തിലെയും മുതിർന്നവരെ അറിയിച്ചു. ഗ്രാമത്തിലെ ശിവക്ഷേത്രത്തിൽ ഹിന്ദു ആചാരപ്രകാരം രാധിക കാമുകനായ വികാസിനെ വിവാഹം കഴിച്ചു. ചടങ്ങുകൾക്കെല്ലാം ബബ്ലു സാക്ഷിയായി. തുടർന്ന് വിവാഹം രജിസ്റ്റർ ചെയ്ത് നിയമപരമാക്കി. അതേസമയം മക്കളെ തനിക്ക് വേണമെന്ന് ബബ്ലു അറിയിക്കുകയും രാധിക സമ്മതിക്കുകയും ചെയ്തു. മക്കളെ താൻ ഒറ്റയ്ക്ക് വളർത്തുമെന്നും അദ്ദേഹം അറിയിച്ചു. ത
നിക്ക് അപകടം സംഭവിക്കുന്നത് ഒഴിവാക്കാനാണ് പ്രശ്നങ്ങൾ രമ്യമായി പരിഹരിച്ചതെന്ന് ബബ്ലു വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. എനിക്ക് സംഭവിക്കാവുന്ന ദോഷങ്ങൾ ഒഴിവാക്കാൻ ഞാൻ അവരുടെ വിവാഹം നടത്താൻ തീരുമാനിച്ചു. സമീപകാലത്ത് ഭർത്താക്കന്മാർ ഭാര്യമാരാൽ കൊല്ലപ്പെടുന്നത് നമ്മൾ കണ്ടു. മീററ്റിൽ സംഭവിച്ചത് കണ്ടതിനുശേഷമാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്. രണ്ടുപേർക്കും സമാധാനപരമായി ജീവിക്കാൻ ഭാര്യയെ അവളുടെ കാമുകനെ വിവാഹം കഴിപ്പിക്കാൻ തീരുമാനിച്ചതെന്നും അദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.