close

News WrapGet Handpicked Stories from our editors directly to your mailbox

വില്ലനായി ലഡു, വി​വാ​ഹ​മോ​ച​നം തേടി ഭ​ര്‍​ത്താ​വ്!!

ദാമ്പത്യത്തില്‍ വില്ലനായി ലഡു!! കേള്‍ക്കുമ്പോള്‍ അതിശയം തോന്നാം. പക്ഷെ കാര്യം അത്ര നിസാരമല്ല, ഭാ​ര്യ ലഡു മാ​ത്രം ക​ഴി​ക്കാ​ന്‍ ന​ല്‍​കു​ന്നെ​ന്ന കാ​ര​ണ​ത്താ​ല്‍ വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ടു കു​ടും​ബ​കോ​ട​തിയെ സമീപിച്ചിരിയ്ക്കുകയാണ് ഭ​ര്‍​ത്താ​വ്!! 

Updated: Aug 21, 2019, 06:15 PM IST
വില്ലനായി ലഡു, വി​വാ​ഹ​മോ​ച​നം തേടി ഭ​ര്‍​ത്താ​വ്!!

ദാമ്പത്യത്തില്‍ വില്ലനായി ലഡു!! കേള്‍ക്കുമ്പോള്‍ അതിശയം തോന്നാം. പക്ഷെ കാര്യം അത്ര നിസാരമല്ല, ഭാ​ര്യ ലഡു മാ​ത്രം ക​ഴി​ക്കാ​ന്‍ ന​ല്‍​കു​ന്നെ​ന്ന കാ​ര​ണ​ത്താ​ല്‍ വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ടു കു​ടും​ബ​കോ​ട​തിയെ സമീപിച്ചിരിയ്ക്കുകയാണ് ഭ​ര്‍​ത്താ​വ്!! 

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ മീ​റ​റ്റിലാണ് വിചിത്രമായ ഈ പരാതിയുമായി കു​ടും​ബ​കോ​ട​തിയില്‍ എത്തിയിരിക്കുന്നത്. 

ഭര്‍ത്താവിന് ലഡു കഴിക്കാന്‍ നല്‍കുന്നതിന് കാരണവുമുണ്ട്. മന്ത്രവാദിയുടെ ഉപദേശ പ്രകാരമാണ് ഭാര്യ ഇങ്ങനെ ചെയ്യുന്നതെന്നാണ് കുടുംബ കോടതിയില്‍ ഭര്‍ത്താവ് വ്യക്തമാക്കിയത്. രാവിലെയും വൈകിട്ടും നാല് ലഡു വീതമാണ് തനിക്ക് തരുന്നതെന്നും മറ്റൊന്നും കഴിക്കാന്‍ തന്നെ അനുവദിക്കുന്നില്ലെന്നും ഭര്‍ത്താവ് കോടതിയെ അറിയിച്ചു. ത​നി​ക്ക് ചി​ല ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ള്‍ ഉ​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് താ​ന്ത്രി​ക വി​ധി​പ്ര​കാ​രം എ​ന്ന കാ​ട്ടി ഭാ​ര്യ ല​ഡു മാ​ത്രം ന​ല്‍​കി തു​ട​ങ്ങി​യ​തെ​ന്നും വേ​ര്‍​പി​രി​യ​ല്‍ ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു. 

10 വര്‍ഷം മുന്‍പ് വിവാഹിതരായ ദമ്പതികള്‍ക്ക് മൂ​ന്നു കു​ട്ടി​ക​ളു​ണ്ട്.

അതേസമയം, കേസ് കേട്ട് കുഴങ്ങിയത് കുടുംബ കോടതിയിലെ ഉദ്യോഗസ്ഥരാണ്. ലഡു ഭര്‍ത്താവിന്‍റെ അസുഖം മാറ്റുമെന്നാണ് ഭാര്യയുടെ ഉറച്ചവിശ്വാസം. കൗണ്‍സിലി൦ഗ് നല്‍കാനല്ലാതെ യുവതിയുടെ അന്ധവിശ്വാസം ചികിത്സിച്ച് മാറ്റാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്ന് കുടുംബ കോടതിയിലെ കൗണ്‍സിലര്‍ പറഞ്ഞു.