ഭാര്യയുടെ സെല്‍ഫി ഭ്രാന്ത്‌; ഭര്‍ത്താവ് കോടതിയില്‍

തനിക്ക് സ്മാര്‍ട്ട് ഫോണില്ലെന്നും തന്റെ കയ്യിലുള്ളത് സാധാരണ ഫോണാണെന്നുമാണ് ഭാര്യ കോടതിയില്‍ വാദിച്ചത്.   

Updated: Jan 18, 2019, 11:48 AM IST
ഭാര്യയുടെ സെല്‍ഫി ഭ്രാന്ത്‌; ഭര്‍ത്താവ് കോടതിയില്‍

ഭോപ്പാല്‍: ഭാര്യയുടെ സെല്‍ഫി ഭ്രാന്തിനെതിരെ ഭര്‍ത്താവ് കോടതിയില്‍. ഭാര്യയ്ക്ക് തനിക്കൊപ്പം ചിലവിടാന്‍ സമയമില്ലെന്നും ഉണര്‍ന്നിരിക്കുന്ന സമയമൊക്കെയും സ്മാര്‍ട്ട് ഫോണില്‍ സെല്‍ഫിയെടുക്കലാണ് പണിയെന്നുമാണ് ഭര്‍ത്താവിന്‍റെ പരാതി. അതുകൊണ്ട്തന്നെ ബന്ധം വേര്‍പ്പെടുത്തണമെന്നാണ് മധ്യപ്രദേശ് സ്വദേശിയായ യുവാവിന്‍റെ ആവശ്യം.

എന്നാല്‍ തനിക്ക് സ്മാര്‍ട്ട് ഫോണില്ലെന്നും തന്റെ കയ്യിലുള്ളത് സാധാരണ ഫോണാണെന്നുമാണ് ഭാര്യ കോടതിയില്‍ വാദിച്ചത്. മാത്രമല്ല വീട്ടുകാരുമായി പോലും സംസാരിക്കാന്‍ ഭര്‍ത്താവ് അനുവദിക്കാറില്ലെന്നും ഭാര്യ കോടതിയില്‍ ആരോപിച്ചു. 

അതേ സമയം വിവാഹം കഴിഞ്ഞതു മുതല്‍ ഇരുപത്തിനാല് മണിക്കൂറും ഫോണില്‍ തന്നെയാണ് ഭാര്യ സമയം ചെലവഴിക്കുന്നതെന്നാണ് യുവാവിന്‍റെ പക്ഷം. ഭാര്യയ്ക്ക് സെല്‍ഫി ആസക്തിയാണെന്നും യുവാവ് ആരോപിക്കുന്നു. ഫോണില്‍ സമയം ചിലവിടുമ്പോള്‍ തനിക്ക് ഭക്ഷണം നല്‍കാന്‍ പോലും ഭാര്യ മറക്കുന്നുവെന്നും യുവാവ് പറഞ്ഞു.

ഇതേ തുടര്‍ന്ന് ഇരുവരെയും തിരികെ നല്ലൊരു ദാമ്പത്യത്തിനായി പ്രാപ്തരാക്കുന്നതിനു വേണ്ടി കൗണ്‍സിലിംഗ് നല്‍കാന്‍ കോടതി ഉത്തരവിട്ടു.