വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം ഭാര്യ പ്രസവിച്ചാൽ എന്താകും നിങ്ങളുടെ പ്രതികരണം? തന്റെ കുഞ്ഞല്ലെന്ന് അറിയാമെങ്കിൽ പിന്നെ അവസ്ഥ ഗുരുതരമാകും. ഫെബ്രുവരി 24 ന് ജസ്ര ഗ്രാമത്തിൽ വലിയ ആഘോഷമായിട്ട് നടത്തിയ വിവാഹമായിരുന്നു അത്. രാത്രി ഏറെ വൈകിയും ആഘോഷങ്ങൾ നീണ്ടു. എങ്കിലും പിറ്റേന്ന് രാവിലെ തന്നെ വരനും വധുവും വരന്‍റെ കുടുംബത്തേക്ക് മടങ്ങി. പിറ്റേന്ന് വധു തന്നെയാണ് അതിഥികൾക്ക് ചായ കൊടുക്കാനായി ഓടി നടന്നത്. എന്നാല്‍ വൈകീട്ടോടെ തനിക്ക് വയറ് വേദനിക്കുന്നെന്ന് പറഞ്ഞ് വധു കരയാന്‍ തുടങ്ങി. നാട്ടുമരുന്നുകളിലൊന്നും വേദന നില്‍ക്കാത്തതിനാല്‍ ഒടുവില്‍ വീട്ടുകാര്‍ വധുവിനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു.
പരിശോധനയിൽ യുവതി ഗർഭിണിയാണെന്നും ഉടൻ പ്രസവം ആവശ്യമാണെന്നും ഡോക്ടർമാർ വരന്‍റെ വീട്ടുകാരോട് പറഞ്ഞു. ഞെട്ടിപ്പോയ കുടുംബം ആശുപത്രി അധികൃതർ നല്‍കിയ സമ്മതപത്രത്തില്‍ ഒപ്പിട്ട് രണ്ട് മണിക്കൂര്‍ കഴിഞ്ഞതും യുവതി ഒരു കുഞ്ഞിന് ജന്മം നല്‍കി. കുടുംബത്തിലേക്ക് ആദ്യമായി എത്തിയ കുഞ്ഞാണ്. പക്ഷെ ആഘോഷത്തിന് പകരം അവിടെ വാക്പോരായി. ഇതിനിടെ വധുവിന്‍റെ കുടംബം അവിഹിത ഗര്‍ഭം മറച്ച് വച്ചെന്ന് ആരോപിച്ച് വരന്‍റെ ബന്ധുക്കൾ പ്രശ്നം തുടങ്ങിയിരുന്നു. ഒടുവില്‍ വരന്‍റെയും വധുവിന്‍റെയും അമ്മമാര്‍ തമ്മില്‍ പൊരിഞ്ഞ അടി നടന്നെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.
വരനും വധുവും നേരത്തെ കാണാറുണ്ടായിരുന്നെന്ന് വധുവിന്‍റെ കുടുംബം ആരോപിച്ചു. വിവാഹം നിശ്ചയിച്ചത് കഴിഞ്ഞ വർഷം മെയ് മാസത്തിലാണ്. അതിന് ശേഷം ഇരുവരും തമ്മില്‍ പലപ്പോഴും കാണാറുണ്ടായിരുന്നുവെന്ന് വധുവിന്‍റെ പിതാവ് പറഞ്ഞു. എന്നാൽ ഇത് തെറ്റാണെന്നും അന്വേഷണം വേണമെന്നും വരൻ ആവശ്യപ്പെട്ടു. തന്‍റെ വിവാഹം നിശ്ചയിച്ചത് വെറും നാല് മാസം മുമ്പാണെന്ന് വരനും അവകാശപ്പെട്ടു. പിന്നാലെ വരനും അച്ഛനും പെണ്‍കുട്ടിയെ തിരികെ വീട്ടിലേക്ക് കൂട്ടാന്‍ കഴിയില്ലെന്നും വിവാഹ ചെലവുകൾ വേണ്ടെങ്കിലും വിവാഹ വേളയിൽ കൈമാറിയ എല്ലാ സമ്മാനങ്ങളും സ്വത്തുക്കളും തിരികെ നൽകണമെന്നും ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം വരന്‍റ വീട്ടുകാര്‍ സ്ത്രീധനം വാങ്ങിയ ശേഷം മകളെ ഉപേക്ഷിക്കുകയാണെന്ന് വധുവിന്‍റെ കുടുംബം ആരോപിച്ചു. കുട്ടിയുടെ അച്ഛനായി മകളിപ്പോഴും വരന്‍റെ പേരാണ് പറയുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









