വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് ഡല്‍ഹി കലാപം ആളിക്കത്തിക്കാന്‍ ശ്രമം!

ഡല്‍ഹി കലാപം ആളിക്കത്തിക്കാന്‍ ഗൂഡാലോചന നടത്തുന്നതായി രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോര്‍ട്ട്. 

Last Updated : Mar 2, 2020, 03:52 PM IST
വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് ഡല്‍ഹി കലാപം ആളിക്കത്തിക്കാന്‍ ശ്രമം!

ന്യൂഡല്‍ഹി: ഡല്‍ഹി കലാപം ആളിക്കത്തിക്കാന്‍ ഗൂഡാലോചന നടത്തുന്നതായി രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോര്‍ട്ട്. 

ഡല്‍ഹി കലാപത്തെ കുറിച്ച് വ്യാജ സന്ദേശങ്ങളും പോസ്റ്ററുകളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കാനായി ഹൈദരാബാദ് വിദ്യാർത്ഥികളെ ഉപയോഗിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. കിംവദന്തികൾ പ്രചരിപ്പിക്കാൻ ഉപയോഗിച്ച വ്യാജ സന്ദേശങ്ങളുടെ പട്ടികയും ഇന്‍രലിജൻസ് ഏജൻസികൾ തയ്യാറാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 

ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ ഹൈദരാബാദിൽ നിന്നുള്ള വിദ്യാർത്ഥികളെയാണ് ഉപയോഗിക്കുന്നതെന്ന് ഒരു ഇന്റലിജൻസ് ഉദ്യോഗസ്ഥൻ സീ മീഡിയയോട് പറഞ്ഞു. പ്രത്യേക ഹാഷ്ടാഗുകള്‍ ഉപയോഗിച്ച് മെസേജുകളും പോസ്റ്റുകളും പങ്കുവയ്ക്കാനാണ് വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. 

#ShaheenBagh, #DelhiPoliceMurders, #JusticeforFaizan, #AAPsharamkaro, #AmitShahResign, #AmitShahIstifaDo, #DelhiPogrom, #DelhiViolence2020,  #GoBackAmitShah തുടങ്ങിയവയാണ് ഹാഷ്ടാഗുകള്‍. സോഷ്യല്‍ മീഡിയകളില്‍ ഈ ഹാഷ്ടാഗുകള്‍ ട്രെന്‍ഡിംഗാക്കുക എന്നതാണ് ഉദ്ദേശം. 

ഇന്ത്യയിലെ മുസ്ലീങ്ങളെ പ്രകോപ്പിക്കാനായി പാകിസ്ഥാന്‍റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ഉപയോഗിക്കുന്നുണ്ടെന്ന വിവരങ്ങളും ഏജൻസികൾ വെളിപ്പെടുത്തിയിട്ടുണ്ട്.

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാൻ ഉപയോഗിക്കുന്ന ഇത്തരം നിരവധി വ്യാജ സന്ദേശങ്ങളെക്കുറിച്ച് സീ മീഡിയയ്ക്ക് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ചുവടെ നൽകിയിരിക്കുന്ന സന്ദേശങ്ങൾ ശ്രദ്ധിക്കരുതെന്ന് നിർദേശം: 

1. ക്രൂര മര്‍ദനത്തിന് ഇരയാകുകയും ദേശീയ ഗാനം ആലപിക്കാന്‍ നിര്‍ബന്ധിതനാകുകയും ചെയ്ത ഫൈസാന് പരിക്കുകള്‍. ഞങ്ങൾ നീതി ആവശ്യപ്പെടുന്നു!

2. വൈദ്യസഹായമില്ലാതെ പോലീസ് കസ്റ്റഡിയിൽ മരിച്ച ഫൈസാന്റെ മരണത്തിന് ഡല്‍ഹി പോലീസ് ഉത്തരം പറയണം. 

3. ഡൽഹി പോലീസ് കൊലപാതകികളാണ്. #JusticeforFaizan

4. ഫൈസാന് നീതി ലഭ്യമാക്കുക. ആഭ്യന്തരമന്ത്രി @AmitShah രാജിവയ്ക്കുക. 

5. ക്രൂരമായി മര്‍ദനത്തിന് ശേഷം ദേശീയഗാനം ആലപിച്ച 5 പേരിൽ ഒരാളായ ഫൈസാൻ കസ്റ്റഡിയിൽ മരിച്ചു. ഡല്‍ഹി പോലീസ് അവനെ കൊലപ്പെടുത്തി.

6. ഫൈസാന്‍റെ മരണത്തെ കുറിച്ച് @DelhiPolice, @AmitShah എന്നിവര്‍ പ്രതികരിക്കുന്നില്ല. ഞങ്ങൾ നീതി ആവശ്യപ്പെടുന്നു!

7. നീതി സാധാരണ നിലയിലാകണം. ഡല്‍ഹിയിൽ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ അടുത്തിടെ നടന്ന ആക്രമണത്തെക്കുറിച്ച് ന്യായമായ അന്വേഷണം ആവശ്യപ്പെടുന്നു. അനുരാഗ് താക്കൂർ, കപിൽ മിശ്ര തുടങ്ങിയ വിദ്വേഷികളെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്യണം.

8. ഡല്‍ഹി കലാപത്തില്‍ വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തെക്കുറിച്ചുള്ള ഡല്‍ഹി സർക്കാരിന്റെ പ്രവർത്തന പദ്ധതിക്കായി കാത്തിരിക്കുന്നു. @AamAadmiParty

9. ക്രൂരവും ഭരണഘടനാവിരുദ്ധവുമായ സി‌എ‌എ പിന്‍വലിക്കുക. 

10. NRC-യോടും NPRനോടും ഇന്ത്യയിലെ ജനങ്ങള്‍ക്ക് വിയോജിപ്പാണ്. @BJP4India @PMOIndia

More Stories

Trending News