കശ്മീരിലെ മുന്‍ മുഖ്യമന്ത്രിമാരുടെ മോചനത്തിനായി പ്രാര്‍ത്ഥിക്കുന്നു

കശ്മീരിലെ സ്ഥി​തിഗതികള്‍ സാ​ധാ​ര​ണ നി​ല​യി​ലാ​കാ​ന്‍ അ​വ​ര്‍ സ​ഹാ​യി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.  

Ajitha Kumari | Updated: Feb 23, 2020, 11:24 AM IST
കശ്മീരിലെ മുന്‍ മുഖ്യമന്ത്രിമാരുടെ മോചനത്തിനായി പ്രാര്‍ത്ഥിക്കുന്നു

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ മുന്‍ മുഖ്യമന്ത്രിമാരുടെ  മോ​ച​ന​ത്തി​നാ​യി താന്‍ പ്രാ​ര്‍​ഥി​ക്കു​ന്നു​വെ​ന്ന് കേ​ന്ദ്ര പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്. 

കൂടാതെ കശ്മീരിലെ സ്ഥി​തിഗതികള്‍ സാ​ധാ​ര​ണ നി​ല​യി​ലാ​കാ​ന്‍ അ​വ​ര്‍ സ​ഹാ​യി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കാ​ഷ്മീ​രില്‍ ഇ​പ്പോ​ള്‍ സ​മാ​ധാ​ന​പ​ര​മാ​യ അ​ന്ത​രീ​ക്ഷ​മാണെന്നും ത​ട​വി​ല്‍ പാ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന നേ​താ​ക്ക​ളെ മോ​ചി​പ്പി​ക്കു​ന്ന​ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ള്‍ സ​ര്‍​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാണെന്നും അദ്ദേഹം പറഞ്ഞു.

മാത്രമല്ല കശ്മീരില്‍  സ​ര്‍​ക്കാ​ര്‍ ആ​രെ​യും ചൂ​ഷ​ണം ചെ​യ്തി​ട്ടി​ല്ലെ​ന്നും രാ​ജ്നാ​ഥ് സിം​ഗ് വ്യക്തമാക്കി. 

ജ​മ്മു കശ്മീരിന് പ്ര​ത്യേ​ക പ​ദ​വി ന​ല്‍​കി​യി​രു​ന്ന ആ​ര്‍​ട്ടി​ക്കി​ള്‍ 370 പി​ന്‍​വ​ലി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി മു​ഖ്യ​മ​ന്ത്രി​മാ​രാ​യ ഫ​റൂ​ഖ് അ​ബ്ദു​ള്ള, ഒ​മ​ര്‍ അ​ബ്ദു​ള്ള, മെ​ഹ​ബു​ബ മു​ഫ്തി എ​ന്നി​വ​രെ​യും നി​ര​വ​ധി രാ​ഷ്ട്രീ​യ നേ​താ​ക്ക​ളെ​യും ത​ട​ങ്ക​ലി​ലാ​ക്കി​യി​രു​ന്നു.