രജനികാന്തിനെതിരായ ആദായ നികുതി കേസുകള്‍ അവസാനിപ്പിച്ചു; പ്രതിഷേധം...

നടന്‍ രജനികാന്തിനെതിരായ നികുതി വെട്ടിപ്പ് കേസുകള്‍ ആദായ നികുതി വകുപ്പ് അവസാനിപ്പിച്ചു. 

Last Updated : Jan 30, 2020, 05:13 PM IST
  • രജനിയുടെ പോയസ് ഗാര്‍ഡനിലെ വീട്ടില്‍ റെയ്ഡ് നടത്തിയ ആദായ നികുതി വകുപ്പ് 66.21 ലക്ഷം രൂപ പിഴ ചുമത്തി. തുടര്‍ന്ന് ആദായ നികുതി അപ്പലേറ്റ് ട്രൈബ്യൂണലില്‍ നിന്ന് രജനി അനുകൂല വിധിയും നേടി.
രജനികാന്തിനെതിരായ ആദായ നികുതി കേസുകള്‍ അവസാനിപ്പിച്ചു; പ്രതിഷേധം...

ചെന്നൈ: നടന്‍ രജനികാന്തിനെതിരായ നികുതി വെട്ടിപ്പ് കേസുകള്‍ ആദായ നികുതി വകുപ്പ് അവസാനിപ്പിച്ചു. 

കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. 2002 മുതലുള്ള നികുതി വെട്ടിപ്പ് കേസുകളാണ് നികുതി വകുപ്പ് അവസാനിപ്പിച്ചത്.

2002ല്‍ 61.12 ലക്ഷം രൂപയും, 2003ല്‍ 1.75 കോടിയും, 2004ല്‍ 33.93 ലക്ഷം രൂപയുമാണ് വരുമാനമായി രജനികാന്ത് കാണിച്ചിരുന്നത്. എന്നാല്‍ എഷ്യയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാണ് രജനീകാന്ത്.

രജനിയുടെ പോയസ് ഗാര്‍ഡനിലെ വീട്ടില്‍ റെയ്ഡ് നടത്തിയ ആദായ നികുതി വകുപ്പ് 66.21 ലക്ഷം രൂപ പിഴ ചുമത്തി. തുടര്‍ന്ന് ആദായ നികുതി അപ്പലേറ്റ് ട്രൈബ്യൂണലില്‍ നിന്ന് രജനി അനുകൂല വിധിയും നേടി. 

ഇതു ചോദ്യം ചെയ്തു മദ്രാസ് ഹൈക്കോടതിയില്‍ ആദായ നികുതി വകുപ്പ് നല്‍കിയ മൂന്നു കേസുകളാണ് പിന്‍വലിച്ചത്. 

ഇതിനിടെ താരം കാണിക്കുന്ന ബി.ജെ.പി അനുകൂല നിലപാടുകളാണ് ഇപ്പോള്‍ ആദായ നികുതി വകുപ്പിന്റെ നടപടികള്‍ നിര്‍ത്തിവെയ്ക്കാന്‍ കാരണമെന്ന് ആരോപണം ഉയരുന്നുണ്ട്.

ഇതിനിടെ രജനീകാന്തിനെതിരായ നികുതി വെട്ടിപ്പ് കേസുകള്‍ ആദായ നികുതി വകുപ്പ് അവസാനിപ്പിച്ചതിനെ ചൊല്ലി തമിഴ്നാട്ടില്‍ വിവാദം കനക്കുകയാണ്. 2005 മുതല്‍ നടക്കുന്ന കേസുകള്‍ പെട്ടെന്ന് അവസാനിപ്പിച്ചത് ചോദ്യം ചെയ്തു ഡി.എം.കെ അടക്കമുള്ള പാര്‍ട്ടികള്‍ രംഗത്തെത്തി. 

രജനികാന്തിനെ എന്‍.ഡി.എയിലേക്കു ക്ഷണിച്ച്  ബിജെപി നേതാക്കള്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് വിവാദത്തിന് ആസ്പദമായ സംഭവം. 

More Stories

Trending News