വിശ്വസിച്ചില്ല, വ്യാജ വാര്‍ത്തയാണെന്ന് വിചാരിച്ചു: അഭിഷേക് സിംഗ്‌വി

രാവിലെ പത്രം തുറന്നവരെല്ലാം വായിച്ചത് ശിവസേന നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ഉണ്ടാക്കുമെന്നായിരുന്നു എന്നാല്‍ അതുകഴിഞ്ഞ് ടിവി ഓണ്‍ ചെയ്തവര്‍ ഒരു നിമിഷം പകച്ചുപോയി.  

Last Updated : Nov 23, 2019, 01:06 PM IST
വിശ്വസിച്ചില്ല, വ്യാജ വാര്‍ത്തയാണെന്ന് വിചാരിച്ചു: അഭിഷേക് സിംഗ്‌വി

മുംബൈ: ഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കിയ നീക്കം വിശ്വസിക്കാനാവാത്തതെന്ന് പ്രതികരിച്ച് കോണ്‍ഗ്രസ്‌ നേതാവ് അഭിഷേക് സിംഗ്‌വി. 

രാവിലെ പത്രം തുറന്നവരെല്ലാം വായിച്ചത് ശിവസേന നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ഉണ്ടാക്കുമെന്നായിരുന്നു എന്നാല്‍ അതുകഴിഞ്ഞ് ടിവി ഓണ്‍ ചെയ്തവര്‍ ഒരു നിമിഷം പകച്ചുപോയി.

Also read: നാടകീയ നീക്കങ്ങള്‍ക്ക് വിരാമം; ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

എന്താണ് നടക്കുന്നതെന്ന് ആര്‍ക്കും പെട്ടെന്ന് മനസ്സിലായില്ല. മുന്‍ തിരഞ്ഞെടുപ്പിനെപറ്റിയുള്ള വാര്‍ത്തയാണോയെന്നുപോലും പലരും സംശയിച്ചു. ഇങ്ങനെ ചിന്തിച്ചവരില്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടി നേതാക്കളും ഉണ്ട്. അത് ഇപ്പോള്‍ തുറന്നു സമ്മതിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്‌ നേതാവ് അഭിഷേക് സിംഗ്‌വി. 

വിചിത്രമായ സംഭവങ്ങളാണ് മഹാരാഷ്ട്രയിലെ പുതിയ അധികാരത്തിന് പിന്നിലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്യുകയും ചെയ്തു. മഹാരാഷ്ട്രയെ പറ്റി വായിച്ചപ്പോള്‍ വിശ്വസിക്കാനായില്ലയെന്നും പെട്ടന്ന് കണ്ടപ്പോള്‍ വ്യാജ വാര്‍ത്തയാണെന്നാണ് കരുതിയതെന്നും അദ്ദേഹം കുറിച്ചു. മാത്രമല്ല ഞങ്ങളുടെ ത്രികക്ഷി ചര്‍ച്ചകള്‍ മൂന്നു ദിവസത്തില്‍ കൂടുതല്‍ നീളന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം ട്വീറ്റില്‍ കുറിച്ചു.

 

 

ഒരുമാസത്തിലധികമായി നീണ്ടുനിന്ന ചര്‍ച്ചകളാണ് ഫഡ്നാവിസിന്‍റെ സത്യപ്രതിജ്ഞയോടെ അവസാനിച്ചത്‌. എന്തായാലും ഇപ്പോള്‍ ആകെ പെട്ടിരിക്കുന്നത് കോണ്‍ഗ്രസ്‌ ആണെന്ന കാര്യത്തില്‍ സംശയമില്ല.  

Also read: മഹാരാഷ്ട്രയില്‍ രാഷ്‌ട്രപതി ഭരണം പിന്‍വലിച്ചത് പുലര്‍ച്ചെ!

Trending News