മു​ഖ്യ​മ​ന്ത്രി​യാ​കാ​ന്‍ ആ​ഗ്ര​ഹ​മി​ല്ല, രാഷ്ട്രീയ കാഴ്ചപ്പാട് വെളിപ്പെടുത്തി ര​ജ​നി​കാ​ന്ത്....

തന്‍റെ രാഷ്ട്രീയ പാര്‍ട്ടിയെ സംബന്ധിച്ച സൂചനകള്‍ നല്‍കി സ്റ്റൈ​ല്‍ മ​ന്ന​ന്‍ ര​ജ​നി​കാ​ന്ത്....

Last Updated : Mar 12, 2020, 12:47 PM IST
മു​ഖ്യ​മ​ന്ത്രി​യാ​കാ​ന്‍ ആ​ഗ്ര​ഹ​മി​ല്ല, രാഷ്ട്രീയ കാഴ്ചപ്പാട് വെളിപ്പെടുത്തി ര​ജ​നി​കാ​ന്ത്....

ചെ​ന്നൈ: തന്‍റെ രാഷ്ട്രീയ പാര്‍ട്ടിയെ സംബന്ധിച്ച സൂചനകള്‍ നല്‍കി സ്റ്റൈ​ല്‍ മ​ന്ന​ന്‍ ര​ജ​നി​കാ​ന്ത്....

മു​ഖ്യ​മ​ന്ത്രി​യാ​കാ​നും നി​യ​മ​സ​ഭ​യി​ല്‍ ഇ​രി​ക്കാ​നും തനിക്ക് താ​ത്പ​ര്യ​മി​ല്ല എന്ന് ​മി​ഴ് സൂ​പ്പ​ര്‍ താ​രം ര​ജ​നി​കാ​ന്ത് തുറന്നു പറഞ്ഞു. വ്യാ​ഴാ​ഴ്ച രാ​വി​ലെ ചെ​ന്നൈ രാ​ഘ​വേ​ന്ദ്ര ക​ല്യാ​ണ മ​ണ്ഡ​പ​ത്തി​ല്‍ മ​ക്ക​ള്‍ മ​ന്‍​ട്രം ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രു​ടെ യോ​ഗ​ത്തി​നു ശേ​ഷ​മാ​യി​രു​ന്നു ര​ജ​നി​യു​ടെ പ്ര​സ്താ​വ​ന.

താന്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചതിന്‍റെ ലക്ഷ്യം അദ്ദേഹം വ്യക്തമാക്കി. ത​മി​ഴ് രാ​ഷ്ട്രീ​യ​ത്തി​ലെ മാ​റ്റ൦ അതാണ് താന്‍ ല​ക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, തന്‍റെ പാ​ര്‍​ട്ടി​ക്കു കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ യു​വാ​ക്ക​ള്‍​ക്കും ഒപ്പം മുതിര്‍ന്നവര്‍ക്കും ഒരേപോലെ അ​വ​സ​ര​മൊ​രു​ക്കും. പാ​ര്‍​ട്ടി​യി​ല്‍ നേ​താ​ക്ക​ള്‍ കു​റ​വാ​യി​രി​ക്കും. മ​റ്റു പാ​ര്‍​ട്ടി​ക​ളി​ല്‍ പു​തു​മു​ഖ​ങ്ങ​ള്‍​ക്കു നേ​തൃ​ത്വ​ത്തി​ല്‍ അ​വ​സ​ര​ങ്ങ​ള്‍ ല​ഭി​ക്കു​ന്നി​ല്ല. ത​ന്‍റെ പാ​ര്‍​ട്ടി​യി​ല്‍ നേ​താ​ക്ക​ള്‍​ക്ക് വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യും പ്ര​യ​പ​രി​ധി​യും ഏ​ര്‍​പ്പെ​ടു​ത്തു൦, അദ്ദേഹം പറഞ്ഞു.

ത​മി​ഴ്നാ​ട് രാ​ഷ്ട്രീ​യ​ത്തി​ല്‍ ര​ണ്ട് അ​തി​കാ​യ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇ​രു​വ​രും മ​ണ്‍​മ​റ​ഞ്ഞു. ഇ​പ്പോ​ള്‍ അ​വി​ടെ വി​ട​വ് ദൃ​ശ്യ​മാ​ണ്. മാ​റ്റ​ത്തി​നാ​യി ഒ​രു പു​തി​യ മു​ന്നേ​റ്റം അ​നി​വാ​ര്യ​മാ​ണെ​ന്നും ര​ജ​നി​കാ​ന്ത് പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​യാകാന്‍ താത്പര്യമില്ല എന്ന് വ്യക്തമാക്കിയ അദ്ദേഹം പാ​ര്‍​ട്ടി ത​ല​പ്പ​ത്തി​രി​ക്കാ​നാ​ണു ത​നി​ക്ക് ആ​ഗ്ര​ഹമെന്ന് വ്യക്തമാക്കുകയും ചെയ്തു. ഒ​രു ശ​ക്ത​നാ​യ രാ​ഷ്ട്രീ​യ നേ​താ​വ് സം​സ്ഥാ​ന​ത്തി​ന്‍റെ​യും ത​ല​വ​നാ​യി​രി​ക്കും. വി​ര​മി​ച്ച ഐ​എ​എ​സ്, ഐ​പി​എ​സ് ഉ​ദ്യേ​ഗ​സ്ഥ​രോ​ടു രാ​ഷ്ട്രീ​യ​ത്തി​ല്‍ ഇ​റ​ങ്ങാ​നും ര​ജ​നി ആ​ഹ്വാ​നം ചെ​യ്തു.

പാര്‍ട്ടി പ്രഖ്യാപനം ഇന്നുണ്ടായില്ലെങ്കിലും അതുമായി ബന്ധപ്പെട്ട വ്യക്തമായ പദ്ധതി ഇന്നത്തെ യോഗത്തില്‍ കൈക്കൊണ്ടതായാണ് ര​ജ​നി​കാ​ന്തിന്‍റെ പ്രസ്താവനകള്‍ സൂചിപ്പിക്കുന്നത്. മക്കള്‍ മന്‍ട്രത്തിന്‍റെ പ്രവര്‍ത്തന മേല്‍നോട്ടത്തിനായി സംസ്ഥാന തല സമിതി രൂപീകരിക്കാന്‍ തീരുമാനമായതായും സൂചന ഉണ്ട്.

2017 ഡി​സം​ബ​ര്‍ 31നാ​ണു ര​ജ​നി​കാ​ന്ത് രാ​ഷ്ട്രീ​യ പ്ര​വേ​ശ​നം പ്ര​ഖ്യാ​പി​ച്ച​ത്. അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സര രംഗത്ത്‌ ഉണ്ടാവുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും പാര്‍ട്ടി രൂപീകരണം വൈകുകയായിരുന്നു.

More Stories

Trending News