ചൈനയുടേയും പാകിസ്ഥാന്‍റെയും ഭാഗത്തുനിന്നുള്ള ഏത് ആക്രമണവും നേരിടാന്‍ സേന സജ്ജമാണെന്ന് വ്യോമസേനാ മേധാവി

ഒരേസമയം ദ്വിമുഖ യുദ്ധത്തിന് സേന സജ്ജമാണെന്ന് വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ്.ധനോവ. വ്യോമസേനാ ദിനത്തോട് അനുബന്ധിച്ച്‌ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ധനോവ. അതിര്‍ത്തിക്കപ്പുറത്തുള്ള ശത്രു കേന്ദ്രങ്ങള്‍ കണ്ടെത്താനും പ്രതിരോധിക്കാനും വേണമെങ്കില്‍ അവ തകര്‍ക്കാനും വ്യോമസേനക്ക് ശേഷിയുണ്ടെന്നും വ്യോമസേന ദിനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. 

Last Updated : Oct 5, 2017, 04:51 PM IST
ചൈനയുടേയും പാകിസ്ഥാന്‍റെയും ഭാഗത്തുനിന്നുള്ള ഏത് ആക്രമണവും നേരിടാന്‍ സേന സജ്ജമാണെന്ന് വ്യോമസേനാ മേധാവി

ന്യൂഡല്‍ഹി: ഒരേസമയം ദ്വിമുഖ യുദ്ധത്തിന് സേന സജ്ജമാണെന്ന് വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ്.ധനോവ. വ്യോമസേനാ ദിനത്തോട് അനുബന്ധിച്ച്‌ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ധനോവ. അതിര്‍ത്തിക്കപ്പുറത്തുള്ള ശത്രു കേന്ദ്രങ്ങള്‍ കണ്ടെത്താനും പ്രതിരോധിക്കാനും വേണമെങ്കില്‍ അവ തകര്‍ക്കാനും വ്യോമസേനക്ക് ശേഷിയുണ്ടെന്നും വ്യോമസേന ദിനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. 

ശത്രുക്കളെ കണ്ടെത്തുന്നതിനും അതിര്‍ത്തിയിലെ ഏത് സ്ഥലത്തും ഏതുതരത്തിലുള്ള ആക്രമണം നടത്തുന്നതിനും സേന ഇപ്പോള്‍ സജ്ജമാണെന്നും, അതേക്കുറിച്ച്‌ ആശങ്ക വേണ്ടെന്നും ധനോവ പറഞ്ഞു. സര്‍ക്കാര്‍ തീരുമാനിക്കുന്ന ഏത് മിന്നലാക്രമണവും നടത്താന്‍ സേന തയ്യാറാണെന്നും അതേസമയം, വ്യോമസേന ഉള്‍പ്പെടുന്ന മിന്നലാക്രമണം സംബന്ധിച്ച കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

സമാധാന സമയത്ത് പോലും സൈനികരുടെ ജീവന്‍ നഷ്ടമാവുന്നത് ആശങ്കപ്പെടുത്തുന്നുണ്ടെന്നും. സേന പൂര്‍ണസജ്ജമാവാന്‍ 42 ഓളം വിമാനവ്യൂഹങ്ങളും അതിന് അനുസൃതമായ സൈനികരേയുമാണ് വേണ്ടത് അത് 2032ഓടെ വ്യോമസേനയ്ക്ക് കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. അതിന്‍റെ അര്‍ത്ഥം ഇപ്പോള്‍ ഒരു യുദ്ധത്തെ പ്രതിരോധിക്കാന്‍ സേനയ്ക്ക് സാധ്യമാവില്ലയെന്നല്ലന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്‍റെ സമ്പാദ്യങ്ങള്‍ക്ക് നഷ്ടം സംഭവിക്കാതെ അപകടങ്ങള്‍ കുറച്ചു കൊണ്ടുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് സൈന്യത്തിന്‍റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ രണ്ടു രാജ്യങ്ങളോട് ഒരുപോലെ യുദ്ധം ചെയ്യേണ്ട സാഹചര്യം ഇല്ലെന്നാണ് താന്‍ കരുതുന്നതെന്നും വ്യോമസേനാ മേധാവി പറഞ്ഞു. ഡോക്‌ലാം പ്രശ്‌നം അവസാനിച്ചെങ്കിലും ചൈനീസ് സൈന്യം ഇപ്പോഴും ടിബറ്റിലെ ചുംബി താഴ്‌വരയില്‍ ഉണ്ടെന്നും, അവര്‍ എത്രയുംപെട്ടെന്ന് സേനയെ പിന്‍വലിക്കും എന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ അതിര്‍ത്തിയില്‍ ചൈനയുടെ കടന്നുകയറ്റം രൂക്ഷമായ സാഹചര്യത്തില്‍ ദ്വിമുഖ യുദ്ധത്തിന് രാജ്യം തയ്യാറാവണമെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞിരുന്നു. ചൈനയേയും പാകിസ്ഥാനേയും ഉദ്ദേശിച്ചായിരുന്നു കരസേനാ മേധാവിയുടെ പ്രസ്താവന.

Trending News