ഇന്റലിജൻസ് ബ്യൂറോ ഗ്രേഡ് II/എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് ഒഴിവ്. ഐബി അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ (എസിഐഒ) എക്സിക്യൂട്ടീവ് റിക്രൂട്ട്മെന്റ് 2025 ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ആകെ 3,717 ഒഴിവുകളാണുള്ളത്. ഈ നിയമനവുമായി ബന്ധപ്പെട്ട ഒരു ഹ്രസ്വ വിജ്ഞാപനവും ഐബി പുറത്തിറക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ mha.gov.in ഔദ്യോഗിക പേജ് വഴി വിശദമായി അറിയാം...
അപേക്ഷിക്കാൻ താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് - യോഗ്യതാ മാനദണ്ഡങ്ങൾ അറിഞ്ഞിരിക്കാം -
അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം. 2025 ഓഗസ്റ്റ് 10 പ്രകാരം അപേക്ഷകരുടെ പ്രായപരിധി 18-നും 27-നും ഇടയിൽ ആയിരിക്കണം. സർക്കാർ നിയമങ്ങൾ അനുസരിച്ച് സംവരണ വിഭാഗങ്ങളിലെ ഉദ്യോഗാർത്ഥികൾക്ക് പ്രായപരിധിയിൽ ഇളവുകൾ അനുവദിക്കും.
ഒഴിവുകളുടെ വിശദാംശങ്ങൾ
ആകെ 3717 ഒഴിവുകളാണുള്ളത്. ഇതിൽ ജനറൽ വിഭാഗത്തിന് 1,537, ഇഡബ്ല്യുഎസ്-ന് 442, ഒബിസി-ക്ക് 946, എസ്‌സി-ക്ക് 566, എസ്ടി-ക്ക് 226 എന്നിങ്ങനെയാണ് ഒഴിവുകൾ.
അപേക്ഷ ഫീസ്
ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങളിലെ പുരുഷ ഉദ്യോഗാർത്ഥികൾക്ക് 650 രൂപയാണ് ഫീസ്. എന്നാൽ, എസ്‌സി, എസ്ടി, ഭിന്നശേഷിക്കാർ (PWD), വനിതാ ഉദ്യോഗാർത്ഥികൾ എന്നിവർ 550 രൂപ അടയ്ക്കണം. ഫീസ് ഓൺലൈൻ ആയി വേണം അടയ്ക്കാൻ.
സെലക്ഷൻ പ്രോസസ്
വിവിധ ഘട്ടങ്ങളിലായാണ് സെലക്ഷൻ പ്രോസസ് നടത്തപ്പെടുക. ആദ്യം എഴുത്തുപരീക്ഷ, തുടർന്ന് വിവരണാത്മക പരീക്ഷ, അഭിമുഖം, രേഖാ പരിശോധന, വൈദ്യപരിശോധന എന്നിവയുണ്ടാകും. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിയമിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









