പൊതുമുതല്‍ നശിപ്പിക്കുന്നവരെ കണ്ടാല്‍ വെടിവെക്കണമെന്ന് കേന്ദ്രമന്ത്രി

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പൊതുമുതല്‍ നശിപ്പിക്കുന്നവരെ കണ്ടാല്‍ ഉടന്‍ വെടിവെയ്ക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് അംഗദി.ഇക്കാര്യം റെയില്‍വേ അധികൃതരോടും ജില്ലാ ഭരണകൂടതോടും നിര്‍ദേശിച്ചിട്ടുണ്ടെന്നും റെയില്‍വേ സഹ മന്ത്രിയായ സുരേഷ് അംഗദി പറഞ്ഞു.

Last Updated : Dec 17, 2019, 10:32 PM IST
  • പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പൊതുമുതല്‍ നശിപ്പിക്കുന്നവരെ കണ്ടാല്‍ ഉടന്‍ വെടിവെയ്ക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് അംഗദി
  • പശ്ചിമ ബംഗാളിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രതിഷേധം റെയില്‍ വേയ്ക്ക് വന്‍ നാശനഷ്ടമാണുണ്ടാക്കിയത്
പൊതുമുതല്‍ നശിപ്പിക്കുന്നവരെ കണ്ടാല്‍ വെടിവെക്കണമെന്ന് കേന്ദ്രമന്ത്രി

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പൊതുമുതല്‍ നശിപ്പിക്കുന്നവരെ കണ്ടാല്‍ ഉടന്‍ വെടിവെയ്ക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് അംഗദി.ഇക്കാര്യം റെയില്‍വേ അധികൃതരോടും ജില്ലാ ഭരണകൂടതോടും നിര്‍ദേശിച്ചിട്ടുണ്ടെന്നും റെയില്‍വേ സഹ മന്ത്രിയായ സുരേഷ് അംഗദി പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം തുടരുന്നതിനിടെയാണ് മന്ത്രിയുടെ വിവാദ പ്രസ്താവന.കേന്ദ്ര മന്ത്രിയെന്ന നിലയിലാണ് ഈ നിര്‍ദ്ദേശം നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

പശ്ചിമ ബംഗാളിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും അക്രമാസക്തമായ പ്രതിഷേധം റെയില്‍ വേയ്ക്ക് വന്‍ നാശനഷ്ടമാണുണ്ടാക്കിയത്.ഈ സാഹചര്യത്തിലാണ് മന്ത്രി തന്‍റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

റെയില്‍ വേയില്‍ അടിസ്ഥാന സൗകര്യ വികസനവും ശുചിത്വവും ഉറപ്പു വരുത്തുന്നതിനായി 13 ലക്ഷം ജീവനക്കാരാണ് രാവും പകലും ജോലി ചെയ്യുന്നത്.എന്നാല്‍ പ്രതിപക്ഷത്തിന്‍റെ പിന്തുണയോടെ ചില സാമൂഹ്യ വിരുദ്ധരാണ് രാജ്യത്ത് പ്രശ്നങ്ങള്‍ സൃഷ്ട്ടിക്കുന്നതെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേര്‍ത്തു.

പശ്ചിമ ബംഗാളില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ മുര്‍ഷിദാബാദ് ജില്ലയിലെ ലാല്‍ഗോള റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനുകള്‍ക്ക് തീയിടുകയും റെയില്‍വേ സ്റ്റേഷനുകള്‍ ആക്രമിക്കുകയും ചെയ്തിരുന്നു.

Trending News