മൂന്നു മുന്നണികള്‍ ഒന്നിക്കുമ്പോള്‍ മഹാമായമെങ്കില്‍ 38 മുന്നണികള്‍ ഒന്നിക്കുമ്പോഴോ?

എസ്പി - ബിഎസ്പി - ആര്‍എല്‍ഡി സഖ്യത്തെ "മഹാമായ"മെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി വിമര്‍ശിക്കുന്നതിന് തക്ക മറുപടിയുമായി ഉത്തര്‍പ്രദേശ്‌ മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്. 

Updated: Apr 24, 2019, 07:06 PM IST
മൂന്നു മുന്നണികള്‍ ഒന്നിക്കുമ്പോള്‍ മഹാമായമെങ്കില്‍ 38 മുന്നണികള്‍ ഒന്നിക്കുമ്പോഴോ?

ഉത്തര്‍ പ്രദേശ്‌: എസ്പി - ബിഎസ്പി - ആര്‍എല്‍ഡി സഖ്യത്തെ "മഹാമായ"മെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി വിമര്‍ശിക്കുന്നതിന് തക്ക മറുപടിയുമായി ഉത്തര്‍പ്രദേശ്‌ മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്. 

മൂന്നു മുന്നണികള്‍ ഒന്നിക്കുമ്പോള്‍ അത് മഹാമായമെങ്കില്‍ 38 മുന്നണികള്‍ ഒന്നിക്കുമ്പോഴോ? അതിനെ എന്താണ് പറയേണ്ടത് എന്നായിരുന്നു അഖിലേഷ് യാദവിന്‍റെ ചോദ്യം. പരോക്ഷമായി അദ്ദേഹം ബിജെപിയിലെ സഖ്യ കക്ഷികളെയാണ് ഉദ്ദേശിച്ചത്. 

ഏതു ചെറിയ പാര്‍ട്ടിയോടും സഖ്യമുണ്ടാക്കാന്‍ ബിജെപി തയ്യാറായിരുന്നുവെന്ന വസ്തുതയാണ് അഖിലേഷ് യാദവ് ചൂണ്ടിക്കാട്ടിയത്. 

രാജ്യത്തിന്‌ "പ്രചാര്‍മന്ത്രി" അല്ല "പ്രധാനമന്ത്രി"യാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എസ്പി - ബിഎസ്പി - ആര്‍എല്‍ഡി സഖ്യം രാജ്യത്ത് മാറ്റം കൊണ്ടുവരാനുള്ള മുന്നണിയാണ് എന്ന് അഖിലേഷ് യാദവ് പറഞ്ഞു.