പറ്റില്ലെങ്കില്‍ പറയൂ, ആറു മാസത്തിനുള്ളില്‍ പ്രശ്നങ്ങള്‍ ഞങ്ങള്‍ പരിഹരിക്കാം: രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തെ കര്‍ഷകരുടെയും യുവാക്കളുടെയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രധാനമന്ത്രിയ്ക്ക് കഴിയില്ലെങ്കില്‍ അക്കാര്യം വ്യക്തമാക്കണമെന്ന് രാഹുല്‍ ഗാന്ധി. ആറു മാസത്തിനുള്ളില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കഴിയുമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. 

Last Updated : Oct 4, 2017, 07:47 PM IST
പറ്റില്ലെങ്കില്‍ പറയൂ, ആറു മാസത്തിനുള്ളില്‍ പ്രശ്നങ്ങള്‍ ഞങ്ങള്‍ പരിഹരിക്കാം: രാഹുല്‍ ഗാന്ധി

അമേത്തി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തെ കര്‍ഷകരുടെയും യുവാക്കളുടെയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രധാനമന്ത്രിയ്ക്ക് കഴിയില്ലെങ്കില്‍ അക്കാര്യം വ്യക്തമാക്കണമെന്ന് രാഹുല്‍ ഗാന്ധി. ആറു മാസത്തിനുള്ളില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കഴിയുമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. 

സ്വന്തം മണ്ഡലമായ അമേത്തിയില്‍ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു രാഹുല്‍ ഗാന്ധി. രാഹുലിന്‍റെ സന്ദര്‍ശനം നീട്ടി വയ്ക്കാന്‍ ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടത് നേരത്തെ വിവാദമായിരുന്നു. 

യുപിഎ സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളുടെ ഖ്യാതി സ്വന്തം പേരിലാക്കാന്‍ ശ്രമിക്കുന്ന പ്രധാനമന്ത്രിയെ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ദേശീയ തൊഴിലുറപ്പ് പദ്ധതി യുപിഎ സര്‍ക്കാര്‍ നടപ്പിലാക്കിയപ്പോള്‍ അതിനെ വിമര്‍ശിച്ച മോദി, അധികാരത്തിലെത്തിയപ്പോള്‍ അതേ പദ്ധതിയെ പ്രശംസിക്കാന്‍ തുടങ്ങിയെന്നും രാഹുല്‍ ആരോപിച്ചു. 

ജനവികാരത്തെ മാനിക്കാതെയാണ് എന്‍ഡിഎ സര്‍ക്കാര്‍ ഭരണം മുന്നോട്ടു കൊണ്ടുപോകുന്നത്. പല പ്രശ്നങ്ങളിലും ജനങ്ങളുടെ അഭിപ്രായം പരിഗണിക്കുന്നില്ല. ജനങ്ങളെ ബാധിക്കുന്ന നയപരമായ തീരുമാനങ്ങളില്‍ കോണ്‍ഗ്രസ് ജനങ്ങളുടെ അഭിപ്രായം തേടിയിരുന്നതായി രാഹുല്‍ പറഞ്ഞു. എന്നാല്‍ ബിജെപി തന്നിഷ്ടപ്രകാരമാണ് ഭരണം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.  

 

 

More Stories

Trending News