പശുവിനെ കടത്തിയാൽ നിങ്ങൾ കൊല്ലപ്പെടും; വിവാദ പ്രസ്താവനയുമായി ബിജെപി എംഎൽഎ

പശുവിന്‍റെ പേരിൽ വിവാദ പ്രസ്താവനയുമായി ബിജെപി എംഎൽഎ ഗ്യാൻ ദേവ് അഹൂജ. പശുവിനെ കടത്തിയാൽ നിങ്ങൾ കൊല്ലപ്പെടും എന്ന ഭീഷണിയുമായാണ് ബിജെപി നേതാവ് ദേവ് അഹൂജ രംഗത്തെത്തിയിരിക്കുന്നത്.

Last Updated : Dec 26, 2017, 01:54 PM IST
പശുവിനെ കടത്തിയാൽ നിങ്ങൾ കൊല്ലപ്പെടും; വിവാദ പ്രസ്താവനയുമായി ബിജെപി എംഎൽഎ

ജയ്പൂര്‍: പശുവിന്‍റെ പേരിൽ വിവാദ പ്രസ്താവനയുമായി ബിജെപി എംഎൽഎ ഗ്യാൻ ദേവ് അഹൂജ. പശുവിനെ കടത്തിയാൽ നിങ്ങൾ കൊല്ലപ്പെടും എന്ന ഭീഷണിയുമായാണ് ബിജെപി നേതാവ് ദേവ് അഹൂജ രംഗത്തെത്തിയിരിക്കുന്നത്.

രാജസ്ഥാനിൽ ശനിയാഴ്ച പശുക്കടത്ത് ആരോപിച്ച് സാക്കിർ ഖാൻ എന്നയാളെ ആൾക്കൂട്ടം തല്ലിച്ചതച്ചിരുന്നു. ഈ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അഹൂജ.

എട്ട് പശുക്കളുമായി പോകുകയായിരുന്ന സാക്കിറിനെ പൊലീസ് തടയുകയും വണ്ടി നിർത്താതെ പോകുകയുമായിരുന്നു. തുടർന്ന് നാട്ടുകാർ വണ്ടി തടഞ്ഞ് സാക്കിറിനെയും മറ്റ് മൂന്ന് പേരും ആക്രമിച്ചു. സംഭവത്തിൽ പ്രതികരണം ചോദിച്ച മാദ്ധ്യമ പ്രവർത്തകരോടാണ് എംഎൽഎ ഭീഷണി മുഴക്കിയത്.

പശുവിനെ കടത്തുകയോ കശാപ്പ് ചെയ്യുകയോ ചെയ്താൽ നിങ്ങൾ കൊല്ലപ്പെടും എന്ന്‍ ഭീഷണിപ്പെടുത്തിയ നേതാവ്, 'പശു മാതാവാണ്, മാതാവിനെ കടത്തുകയോ കശാപ്പ് ചെയ്യുകയോ ചെയ്യരുത്' എന്ന്‍ വ്യക്തമാക്കി. 

നേരത്തെ ജെഎൻയുവിന്‍റെ ക്യാമ്പസില്‍ നിന്ന് 3000 കോണ്ടങ്ങൾ കിട്ടിയെന്ന് പറഞ്ഞ് അപഹാസ്യനായ നേതാവാണ് അഹൂജ.

Trending News