)
ഡൽഹി: രാജ്യാന്താര പൈറസി നെറ്റ്വർക്ക് ബോസ് ഐപിടിവി പകർപ്പവകാശ ലംഘനം നടത്തി നിയമവിരുദ്ധമായി ഉള്ളടക്കം സ്ട്രീം ചെയ്യുന്നതായി കണ്ടെത്തി. ബോസ് ഐപിടിവി, ഗുരു ഐപിടിവി, തഷാൻ ഐപിടിവി, ബ്രാംപ്ടൺ ഐപിടിവി, വോയിസ് ഐപിടിവി, ഇന്ത്യൻ ഐപിടിവി, പഞ്ചാബി ഐപിടിവി, എഡ്മണ്ടൺ ഐപിടിവി, ബോസ് എന്റർടൈൻമെന്റ് ഐപിടിവി, അൾട്രാസ്ട്രീം ടിവി തുടങ്ങിയ ബ്രാൻഡുകളിലാണ് ഈ നെറ്റ്വർക്ക് പ്രവർത്തിക്കുന്നത്. ഇവ ഗുരുതരമായ പകർപ്പവകാശ ലംഘനത്തിലും ഡാറ്റ സ്വകാര്യതാ ലംഘനത്തിലും ഏർപ്പെട്ടതായാണ് കണ്ടെത്തിയിരിക്കുന്നത്.
ഇന്ത്യയിൽ നിന്നും രാജ്യാന്തര പ്ലാറ്റ്ഫോമുകളിൽ നിന്നുമുള്ള ഉള്ളടക്കം ഉൾപ്പെടെയാണ് ഈ നെറ്റ്വർക്കുകളിലൂടെ സ്ട്രീം ചെയ്യുന്നത്. സ്റ്റാർ, സീ നെറ്റ്വർക്ക്, കളേഴ്സ്, സോണി, സൺ നെറ്റ്വർക്ക്, ഇടിവി, ആഹ, സോണിലിവ് എന്നിവയുടെ ചാനലുകളും പ്രോഗ്രാമുകളും ഉൾപ്പെടെയുള്ള പ്രീമിയം ഇന്ത്യൻ, അന്തർദേശീയ ഉള്ളടക്കങ്ങൾ ഇവയിലൂടെ നിയമവിരുദ്ധമായി പ്രക്ഷേപണം ചെയ്യുന്നുണ്ടെന്നാണ് കണ്ടെത്തൽ. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ, ഹുലു, അന്താരാഷ്ട്ര സ്പോർട്സ് ലീഗുകൾ തുടങ്ങിയ ആഗോള സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകൾ തുടങ്ങിയവയും ലൈസൻസുകളോ അനുമതികളോ ഇല്ലാതെ സ്ട്രീം ചെയ്യുന്നുണ്ട്.
ആൻഡ്രോയിഡ്/ലിനക്സ് അധിഷ്ഠിത സെറ്റ്-ടോപ്പ് ബോക്സുകൾ വഴിയോ സ്മാർട്ട് ഉപകരണങ്ങളിലെ ആപ്പുകൾ വഴിയോ ആണ് ഈ നിയമവിരുദ്ധ സേവനങ്ങൾ സ്ട്രീം ചെയ്യുന്നത്. ലൈസൻസുള്ള പ്ലാറ്റ്ഫോമുകളെയാണ് ഈ പൈറസി ബാധിക്കുന്നത്. കൂടാതെ ആഗോള ദക്ഷിണേഷ്യൻ പ്രക്ഷേപണ മേഖലയ്ക്ക് പ്രതിവർഷം 200–300 ദശലക്ഷം യുഎസ് ഡോളർ നഷ്ടമാകുന്നുമുണ്ടെന്നാണ് കണക്ക്.
കൃത്യമായ പകർപ്പവകാശ ലംഘനമാണ് ഈ നെറ്റ്വർക്കുകൾ നടത്തുന്നത്. അവർ ഉപയോഗിക്കുന്ന ഉള്ളടക്കങ്ങളുടെ ഉടമകൾക്കോ പ്ലാറ്റ്ഫോമുകൾക്കോ കോപ്പി റൈറ്റിനായി ഇവർ പണം നൽകുന്നില്ല. ഇവയെല്ലാം വിനോദ വ്യവസായത്തെയാണ് കാര്യമായി ബാധിക്കുന്നത്. സാമ്പത്തിക നാശനഷ്ടങ്ങൾക്ക് പുറമെ ഇത് വലിയ സുരക്ഷാ ഭീഷണിയും ഉയർത്തുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.