ഞാന്‍ നിര്‍ബലയല്ല, നിര്‍മ്മലയാണ്; ചൗധരിയ്ക്ക് ചുട്ട മറുപടിയുമായി നിര്‍മ്മല സീതാരാമന്‍

ഞാന്‍ നിര്‍ബലയല്ല, നിര്‍മ്മലയാണെന്നും, അത് അങ്ങനെ തന്നെ തുടരുമെന്ന്‍ പറഞ്ഞ ധനമന്ത്രി ഞങ്ങളുടെ പാര്‍ട്ടിയിലെ ഓരോ സ്ത്രീയും സബലയാണെന്നും പറഞ്ഞു.  

Last Updated : Dec 3, 2019, 12:48 PM IST
  • കോൺഗ്രസ് നേതാവ് അധീര്‍ രഞ്ജൻ ചൗധരിയ്ക്ക് ചുട്ട മറുപടിയുമായി ധനമന്ത്രി.
  • ഞാന്‍ നിര്‍ബലയല്ല, നിര്‍മ്മലയാണെന്നും, ഞങ്ങളുടെ പാര്‍ട്ടിയിലെ ഓരോ സ്ത്രീയും സബലയാണെന്നും ധനമന്ത്രി വ്യക്തമാക്കി.
  • നരേന്ദ്രമോദി സര്‍ക്കാരിന് കീഴില്‍ എല്ലാ സ്ത്രീകളും സബലയാണെന്നും ധനമന്ത്രി പറഞ്ഞു.
ഞാന്‍ നിര്‍ബലയല്ല, നിര്‍മ്മലയാണ്; ചൗധരിയ്ക്ക് ചുട്ട മറുപടിയുമായി നിര്‍മ്മല സീതാരാമന്‍

ന്യൂഡല്‍ഹി: കോൺഗ്രസ് നേതാവ് അധീര്‍ രഞ്ജൻ ചൗധരിയ്ക്ക് ചുട്ട മറുപടിയുമായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ രംഗത്ത്.

ഞാന്‍ നിര്‍ബലയല്ല, നിര്‍മ്മലയാണെന്നും, അത് അങ്ങനെ തന്നെ തുടരുമെന്ന്‍ പറഞ്ഞ ധനമന്ത്രി ഞങ്ങളുടെ പാര്‍ട്ടിയിലെ ഓരോ സ്ത്രീയും സബലയാണെന്നും പറഞ്ഞു.

രാജ്യം അഭിമുഖീകരിക്കുന്ന കടുത്ത സാമ്പത്തിക മാന്ദ്യത്തില്‍ ബിജെപി സര്‍ക്കാരിനേയും കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനേയും പാര്‍ലമെന്റില്‍ കോണ്‍ഗ്രസ്‌ എംപി അധീര്‍ രഞ്ജൻ ചൗധരി വിമര്‍ശിച്ചിരുന്നു.

ധനമന്ത്രി നിര്‍മ്മല സീതാരാമനെ 'നിര്‍ബല' എന്ന് വിളിച്ചാണ് ചൗധരി രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ലോക്‌സഭയില്‍ 2019 ടാക്‌സേഷന്‍ നിയമ ഭേദഗതി ബില്ലില്‍ ചര്‍ച്ചകള്‍ നടക്കവേയായിരുന്നു ചൗധരിയുടെ പരാമര്‍ശം. 

രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയുടെ വേഗത കുറയാന്‍ കാരണം സര്‍ക്കാരാണെന്ന് കുറ്റപ്പെടുത്തവേയാണ് ധനമന്ത്രിയെ 'നിര്‍ബല' (Nirbala) എന്ന് ചൗധരി വിശേഷിപ്പിച്ചത്.

ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ ഗവണ്‍മെന്റിലെ മന്ത്രിയാണ് നിര്‍മ്മല സീതാരാമനെങ്കിലും മനസ്സിലുള്ളത് തുറന്ന് പറയാന്‍ അവര്‍ക്ക് സാധിക്കുന്നില്ലെന്ന് പറഞ്ഞ ചൗധരി നിങ്ങളെ എനിക്ക് ബഹുമാനമാണ്, പക്ഷെ ചിലപ്പോഴെല്ലാം നിര്‍മ്മല സീതാരാമന്‍ എന്നതിന് പകരം ‘നിര്‍ബല’ സീതാരാമന്‍ എന്നുവിളിക്കാന്‍ തോന്നുമെന്നുമായിരുന്നു ചൗധരിയുടെ വിവാദ പ്രസ്താവന. 

ഈ പ്രസ്താവനയ്ക്കാണ് നിര്‍മ്മല സീതാരാമന്‍ മറുപടി നല്‍കിയത്. മാത്രമല്ല നരേന്ദ്രമോദി സര്‍ക്കാരിന് കീഴില്‍ എല്ലാ സ്ത്രീകളും സബലയാണെന്നും മറുപടിയില്‍ അവര്‍ വ്യക്തമാക്കിയിരുന്നു. 

 

Trending News