ഇമ്രാന്‍ ഖാന്‍ കാര്‍ട്ടൂണിസ്റ്റുകളുടെ ഇഷ്ട വിഷയം: രാജ്നാഥ് സിംഗ്

കശ്മീര്‍ വിഷയം ഐക്യരാഷ്ട്രസഭ സഭയില്‍ ഇമ്രാന്‍ അവതരിപ്പിച്ചതിനെ പരാമര്‍ശിച്ചാണ് പ്രതിരോധമന്ത്രി ഇങ്ങനെ കളിയാക്കിയത്.  

Last Updated : Sep 28, 2019, 03:36 PM IST
ഇമ്രാന്‍ ഖാന്‍ കാര്‍ട്ടൂണിസ്റ്റുകളുടെ ഇഷ്ട വിഷയം: രാജ്നാഥ് സിംഗ്

മുംബൈ: പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയെ പരിഹസിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. 

ഇമ്രാന്‍ ഖാന്‍ വാതിലുകള്‍തോറും നടന്ന്‍ കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് വരയ്ക്കാനുള്ള വിഷയങ്ങള്‍ ഉണ്ടാക്കുന്നുവെന്നാണ് രാജ്നാഥ് സിംഗ് പരിഹസിച്ചത്‌.  കശ്മീര്‍ വിഷയം ഐക്യരാഷ്ട്രസഭയില്‍ ഇമ്രാന്‍ അവതരിപ്പിച്ചതിനെ പരാമര്‍ശിച്ചാണ് പ്രതിരോധമന്ത്രി ഇങ്ങനെ കളിയാക്കിയത്.

മുംബൈയില്‍ ഐഎന്‍എസ് ഖണ്ഡേരി രാജ്യത്തിന്‌ സമര്‍പ്പിക്കുന്ന ചടങ്ങില്‍ സംസാരിക്കവെയാണ് പ്രതിരോധമന്ത്രിയുടെ പരാമര്‍ശം. 

ഇന്ത്യയുടെ തീരപ്രദേശങ്ങളിൽ മുംബൈയില്‍ നടന്നതുപോലുള്ള ആക്രമണം നടത്താന്‍ ആഗ്രഹിക്കുന്ന ചില ശക്തികളുണ്ടെന്നും എന്നാൽ അവരുടെ ആഗ്രഹങ്ങൾ ഇനി പൂർത്തീകരിക്കാൻ അനുവദിക്കില്ലെന്നും സിംഗ് പറഞ്ഞു.

ഇന്ത്യയുടെ സമാധാനം കെടുത്താന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുകയാണെങ്കില്‍ ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്നും, ഐഎന്‍എസ് ഖണ്ഡേരി നാവികസേനയ്ക്ക് സമര്‍പ്പിച്ചതോടെ സേനയുടെ ശക്തി പാക്കിസ്ഥാന്‍ വിചാരിക്കുന്നതിലും അപ്പുറമാണെന്നും അദ്ദേഹം പാക്കിസ്ഥാനെ ഓര്‍മ്മിപ്പിച്ചു.

മാത്രമല്ല ഇന്ത്യന്‍ സേനയുടെ കരുത്ത് നാള്‍ക്കുനാള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

More Stories

Trending News