2019ല്‍ ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് ഒറ്റയ്ക്ക് അധികാരത്തിലെത്താന്‍ സാധിക്കില്ല: ശരദ് പവാര്‍

2019ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ല എന്ന് എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാര്‍. കൂടാതെ, ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തില്‍ സര്‍ക്കാര്‍ മാറുമെന്ന് അദ്ദേഹം പറഞ്ഞു.

Updated: Oct 23, 2018, 05:28 PM IST
2019ല്‍ ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് ഒറ്റയ്ക്ക് അധികാരത്തിലെത്താന്‍ സാധിക്കില്ല: ശരദ് പവാര്‍

മുംബൈ: 2019ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ല എന്ന് എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാര്‍. കൂടാതെ, ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തില്‍ സര്‍ക്കാര്‍ മാറുമെന്ന് അദ്ദേഹം പറഞ്ഞു.

 2004ല്‍ ഇന്ത്യ തിളങ്ങുന്നുവെന്ന ക്യാമ്പയിനുമായി പ്രചരണത്തിനിറങ്ങിയ ബിജെപിയ്ക്ക് ഭൂരിപക്ഷം നേടാന്‍ സാധിച്ചില്ല എന്ന് മാത്രമല്ല കോണ്‍ഗ്രസ്‌ നേതൃത്വത്തില്‍ അധികാരത്തിലെത്തിയ യുപിഎ സര്‍ക്കാര്‍ രണ്ടു തവണ തുടര്‍ച്ചയായി അധികാരത്തിലെത്തിയെന്നും അദ്ദേഹം പറഞ്ഞു. 

ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ ഏതാനും മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കവേ ആണ് നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ശരദ് പവാറിന്‍റെ വിമര്‍ശനം. 2004ലേതിനു സമാനമാണ് ഇന്നത്തെ രാഷ്ട്രീയ സാഹചര്യം. 2019ല്‍ ഏതെങ്കിലുമൊരു പാര്‍ട്ടിക്ക് ഒറ്റയ്ക്ക് അധികാരത്തിലെത്താന്‍ കഴിയില്ല. ഒരു പാര്‍ട്ടിക്കും കേവലഭൂരിപക്ഷം ലഭിക്കില്ല എന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.