ജമ്മു കശ്മീരില്‍ സൈന്യത്തിന് പുതിയ തലവേദന;ലെഷ്ക്കര്‍ സൃഷ്ടിച്ച TRF;ബുദ്ധികേന്ദ്രങ്ങളായ ഭീകരരെ വകവരുത്താനുറച്ച് സൈന്യം!
ജമ്മു കശ്മീരില്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി നടക്കുന്ന തീവ്രവാദി ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്ത് വന്നത് The Resistance Front (TRF)ആണ്.
ശ്രിനഗര്‍:ജമ്മു കശ്മീരില്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി നടക്കുന്ന തീവ്രവാദി ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്ത് വന്നത് The Resistance Front (TRF)ആണ്.
ഈ സംഘടന കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ നിരീക്ഷണത്തിലാണ്,നേരത്തെ ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് രഹസ്യാന്വേഷണ വിഭാഗം അഭ്യന്തര
മന്ത്രാലയത്തിന് കൈമാറിയിരുന്നു.
ലെഷ്ക്കര്‍ ഇ തോയ്ബ യുടെ എല്ലാവിധ പിന്തുണയോടുകൂടിയാണ് TRF ന്‍റെ പ്രവര്‍ത്തനം,കശ്മീര്‍ താഴ്‌വരയില്‍ പാക്കിസ്ഥാന്‍ പിന്തുണയോടെ നടക്കുന്ന ഭീകരവാദ പ്രവര്‍ത്തനത്തിനെതിരെ
അന്താരാഷ്‌ട്ര തലത്തില്‍ തന്നെ എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് പാക്കിസ്ഥാന്‍ TRF എന്ന പേരില്‍ ഭീകര സംഘടനയെ സൃഷ്ടിച്ചത്.
തദ്ദേശിയരായ യുവാക്കളെ ലെക്ഷ്യം വെച്ച് കശ്മീര്‍ താഴ്‌വരയില്‍ TRF ന്‍റെ പ്രവര്‍ത്തനത്തിന് പദ്ധതി തയ്യാറാക്കിയത് പാകിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്ഐ ആണ്.
2019 അവസാനത്തോടെയാണ് TRF ന് സംഘടിത രൂപം കൈവന്നത്,ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദ് ചെയ്തുകൊണ്ട് ജമ്മു കശ്മീര്‍ ലഡാക്ക് എന്നീ രണ്ട്
കേന്ദ്ര ഭരണ പ്രദേശങ്ങള്‍ രൂപീകരിക്കുകയും ചെയ്തത് പാകിസ്ഥാനെ ചൊടിപ്പിച്ചിരുന്നു.എന്നാല്‍ ഇന്ത്യയില്‍ ഭീകരാക്രമണം നടത്തുന്നതിന് ജെയ്ഷെ ഇ മോഹമ്മദോ ലെഷ്ക്കറോ ഹിസ്ബുള്‍ മുജാഹിദീനോ രംഗത്തിറങ്ങിയാല്‍ അതില്‍ തങ്ങളുടെ പങ്കാളിത്തം മനസിലാക്കി ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്ന ഭീതി പാകിസ്ഥാനുണ്ട്,
Also Read:ഇന്ത്യ നീങ്ങുന്നു തന്ത്രപരമായി;പാകിസ്ഥാന്‍ അധിനിവേശ കശ്മീര്‍ ലക്ഷ്യം!
ഈ സാഹചര്യത്തിലാണ് TRF എന്ന ആശയം ഐഎസ്ഐ ലെഷ്ക്കര്‍ സഹായത്തോടെ നടപ്പിലാക്കിയത്.ജമ്മു കാശ്മീരിനെ മൂന്ന് മേഖലകളായി തിരിച്ച് കൊണ്ട്
മൂന്ന് ലെഷ്ക്കറിന്റെ ഉന്നതന്‍മാര്‍ക്കാണ് TRF ന്‍റെ ചുമതല നല്‍കിയിരിക്കുന്നത്,ദക്ഷിണ കശ്മീരിന്റെ ചുമതല സജാദ് ജതിനാണ്,മധ്യ കശ്മീരിന്റെ ചുമതല ഖാലിദിനും
ഉത്തര കശ്മീരിന്റെ ചുമതല ഹന്‍സാലാ അദ്നാന് ആണ്,ഏപ്രില്‍ അവസാനം കശ്മീര്‍ താഴ്വരയില്‍ സുരക്ഷാ സേനയ്ക്ക് നേരെ നടന്ന ആക്രമണങ്ങള്‍,ഹന്ദ്‌വാരയില്‍
അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരെ വധിച്ച സംഭവം അങ്ങനെ സമീപകാലത്ത് കശ്മീര്‍ താഴ്വരയില്‍ നടന്ന എല്ലാ ഭീകരാക്രമണങ്ങളുടെയും ഉത്തരവാദിത്തം TRF ഏറ്റെടുക്കുകയാണ്.
അതേസമയം രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരം അനുസരിച്ച് സുരക്ഷാ സേന TRF ന്‍റെ ബുദ്ധികേന്ദ്രങ്ങളെ കണ്ടെത്തി വകവരുത്തുന്നതിനുള്ള തന്ത്രങ്ങള്‍ക്ക്
രൂപം നല്‍കിയിട്ടുണ്ട്,ഭീകര വാദികളുടെ റിക്രൂട്മെന്‍റ്,സാമ്പത്തിക സഹായം,ഭീകര താവളങ്ങള്‍,സോഷ്യല്‍ മീഡിയ ഉപയോഗം അങ്ങനെ എല്ലാം കണ്ടെത്തി കടുത്ത
നടപടികളിലേക്ക് കടന്ന് TRF നെ തുടച്ച് നീക്കുന്നതിനാണ് സുരക്ഷാസേന തയ്യാറെടുക്കുന്നത്.