കശ്മീര്‍ വിഭജനം ചരിത്രപരമായ തീരുമാനം, തിരഞ്ഞെടുപ്പ് ഉടന്‍: പ്ര​ധാ​ന​മ​ന്ത്രി

ജ​മ്മു-കശ്മീരിന്‍റെ വിഭജന൦ ചരിത്രപരമായ തീരുമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യാഴാഴ്‌ച വൈകിട്ട് 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത വേളയിലാണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്.

Last Updated : Aug 9, 2019, 11:58 AM IST
കശ്മീര്‍ വിഭജനം ചരിത്രപരമായ തീരുമാനം, തിരഞ്ഞെടുപ്പ് ഉടന്‍: പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ല്‍​ഹി: ജ​മ്മു-കശ്മീരിന്‍റെ വിഭജന൦ ചരിത്രപരമായ തീരുമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യാഴാഴ്‌ച വൈകിട്ട് 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത വേളയിലാണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്.

ജ​മ്മു-കശ്മീരിന്‍റെ കേ​ന്ദ്ര​ഭ​ര​ണ പ​ദ​വി താ​ത്കാ​ലി​ക​മാണെന്നും കശ്മീരില്‍ ഉ​ട​ന്‍ തി​ര​ഞ്ഞെ​ടു​പ്പ് നട​ത്തു​മെ​ന്നും എന്നാല്‍, ല​ഡാ​ക്ക് കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ​മാ​യി തു​ട​രു​മെ​ന്നും മോ​ദി പ​റ​ഞ്ഞു. ഈ വകുപ്പ് ജമ്മു-കശ്മീരില്‍ 42,000 സാധാരണക്കാര്‍ കൊല്ലപ്പെടുന്ന അവസ്ഥയുണ്ടാക്കിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കശ്മീരിന്‍റെ വികസനത്തിന് ആര്‍ട്ടിക്കിള്‍ 370 തടസമായിരുന്നെന്നും ഈ വകുപ്പ് ജമ്മു-കശ്മീരില്‍ തീവ്രവാദവും അഴിമതിയും മാത്രമാണ് ഉണ്ടാക്കിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ച​രി​ത്ര​പ​ര​മാ​യ ഒരു തീ​രു​മാ​ന​മാ​ണി​ത്. ആ​ര്‍​ട്ടി​ക്കി​ള്‍ 370 ജ​മ്മു-കശ്മീരി​ലെ ജ​ന​ങ്ങ​ളെ എ​ങ്ങ​നെ ബാ​ധി​ക്കു​ന്നു എ​ന്ന​തു സം​ബ​ന്ധി​ച്ച്‌ ഇ​തു​വ​രെ ച​ര്‍​ച്ച​ക​ള്‍ ഒ​ന്നും ന​ട​ന്നി​രു​ന്നി​ല്ല. ജ​മ്മു-കശ്മീരി​ലെ കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ​മാ​ക്കാ​നു​ള്ള തീ​രു​മാ​നം ത​ന്‍റെ സ​ര്‍​ക്കാ​ര്‍ ന​ന്നാ​യി ചി​ന്തി​ച്ചെ​ടു​ത്ത​താ​ണെ​ന്നും മോ​ദി പ​റ​ഞ്ഞു.

ജ​മ്മു-കശ്മീര്‍‍, ല​ഡാ​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ലെ​യും ഒപ്പം രാ​ജ്യം മു​ഴു​വ​നു​മു​ള്ള ജ​ന​ങ്ങ​ളെ​യും അ​ഭി​ന​ന്ദി​ക്കു​ന്നു. ഇ​ത് പു​തു​യു​ഗ​പ്പി​റ​വി​യാ​ണ്. ഒ​രി​ക്ക​ലും മാ​റ്റാ​ന്‍ ക​ഴി​യി​ല്ലെ​ന്നു ക​രു​തി​യ​താ​യി​രു​ന്നു കശ്മീരി​നു പ്ര​ത്യേ​ക പ​ദ​വി ന​ല്‍​കു​ന്ന ആ​ര്‍​ട്ടി​ക്കി​ള്‍ 370. എ​ന്നാ​ല്‍ ത​ന്‍റെ സ​ര്‍​ക്കാ​ര്‍ അ​തു മാ​റ്റി. സ​ര്‍​ദാ​ര്‍ പ​ട്ടേ​ല്‍, ബാ​ബ സാ​ഹി​ബ് അം​ബേ​ദ്ക​ര്‍, ശ്യാ​മ​പ്ര​സാ​ദ് മു​ഖ​ര്‍​ജി, അ​ട​ല്‍ ബി​ഹാ​രി വാ​ജ​യ്പേ​യി എ​ന്നി​വ​രു​ടെ സ്വ​പ്നമാണ്  ഇ​തി​ലൂ​ടെ യാ​ഥാ​ര്‍​ഥ്യ​മാ​യി​രി​ക്കുന്നതെന്നും മോ​ദി പ​റ​ഞ്ഞു.

ജമ്മു-കശ്മീരിന്‍റെ ആധുനികവത്കരണത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും കശ്മീരിലെ റോഡ്, റെയില്‍വേ, വ്യോമഗതാഗത മാര്‍ഗങ്ങള്‍ വികസിപ്പിക്കുമെന്നും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോ​ക​ത്തെ ഏ​റ്റവും വ​ലി​യ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യി മാ​റാ​നു​ള്ള കെ​ല്‍​പ്പ് കശ്മീരിനും ല​ഡാ​ക്കി​നു​മു​ണ്ട്. ഒ​രി​ക്ക​ല്‍ ബോ​ളി​വു​ഡ് സി​നി​മാ നി​ര്‍​മാ​താ​ക്ക​ളു​ടെ ഇ​ഷ്ട ലൊ​ക്കേ​ഷ​നാ​യി​രു​ന്നു കശ്മീ​ര്‍. ഇ​നി അ​ന്താ​രാ​ഷ്ട്ര സി​നി​മ​ക​ള്‍ വ​രെ ഇ​വി​ടെ ചി​ത്രീ​ക​രി​ക്കും എ​ന്ന കാ​ര്യ​ത്തി​ല്‍ ത​നി​ക്ക് ഉ​റ​പ്പു​ണ്ടെ​ന്നും മോ​ദി പ​റ​ഞ്ഞു. 

ഉടന്‍ തന്നെ കശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്നും ജമ്മുവിലെ ജനങ്ങള്‍ക്ക് അവരുടെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ജ​മ്മു-കശ്മീരില്‍ പ​തി​റ്റാ​ണ്ടു​ക​ളാ​യി ന​ട​ന്നു​വ​ന്ന കു​ടും​ബ​ഭ​ര​ണം യു​വാ​ക്ക​ളെ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് എ​ത്തു​ന്ന​തി​ല്‍​നി​ന്നു ത​ട​ഞ്ഞു. ഇ​നി ജ​മ്മു-കശ്മീ​രി​ന്‍റെ വി​ക​സ​ന​ത്തെ യു​വാ​ക്ക​ള്‍ ന​യി​ക്കും. പു​തി​യ ത​ല​ങ്ങ​ളി​ലേ​ക്ക് ഉ​യ​ര്‍​ത്തും. ജ​മ്മു-കശ്മീ​രി​ലെ ജ​ന​ങ്ങ​ള്‍​ക്കു വോ​ട്ടു ചെ​യ്യാ​നും മ​ത്സ​രി​ക്കാ​നും അ​വ​കാ​ശ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​വ​ര്‍ മ​ത്സ​രി​ക്കു​ക​യോ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ക​യോ ചെ​യ്തി​ല്ല. വി​ഭ​ജ​ന​ത്തി​നു​ശേ​ഷം ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തി​യ ഇ​ത്ത​ര​ക്കാ​രോ​ടു ചെ​യ്ത അ​നീ​തി​യ​ല്ലേ ഇ​തെ​ന്നും മോ​ദി ചോ​ദി​ച്ചു. 

ജ​മ്മു-കശ്മീ​രി​ലെ​യും ല​ഡാ​ക്കി​ലെ​യും ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ള്‍ രാ​ജ്യ​ത്തി​ന്‍റെ പ്ര​ശ്ന​ങ്ങ​ളാ​ണ്. സു​ഖ​ത്തി​ലും ദു​ഖ​ത്തി​ലും രാ​ജ്യം അ​വ​ര്‍​ക്കൊ​പ്പ​മു​ണ്ടാ​കു​മെ​ന്നും മോ​ദി പ​റ​ഞ്ഞു. 

കശ്മീ​രി​ലെ ജ​ന​ങ്ങ​ള്‍​ക്കു ബ​ലി​പെ​രു​ന്നാ​ള്‍ ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നാ​ണ് 40 മി​നി​റ്റ് നീ​ണ്ട പ്ര​സം​ഗം മോ​ദി അ​വ​സാ​നി​പ്പി​ച്ച​ത്.

സ്വാതന്ത്ര്യദിനത്തിലെ അഭിസംബോധനയ്ക്ക് ഇനി ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. ഇന്ത്യ നടത്തിയ നിര്‍ണ്ണായക തീരുമാനത്തില്‍  പാക്കിസ്ഥാനും ചൈനയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ രംഗത്തെത്തിയതിന് പിന്നാലെ മോദി നടത്തിയ അഭിസംബോധന വലിയ പ്രധാന്യമര്‍ഹിക്കുന്നുണ്ട്.

അതേസമയം, ജമ്മു കശ്മീരിന്‍റെ സ്വയംഭരണ പദവി നീക്കം ചെയ്തതിനു മുന്‍പായി പ്രഖ്യാപിച്ച നിരോധനാജ്ഞ ഇനിയും നീക്കിയില്ല. ഇന്‍റര്‍നെറ്റ്, മറ്റ് വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തുടങ്ങിയവയൊന്നും പുനസ്ഥാപിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. 

കൂടാതെ, ജനങ്ങള്‍ അധികമാരും പുറത്തിറങ്ങാതെ കഴിയുകയാണ്. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെല്ലാം കരുതല്‍ തടങ്കലില്‍ തുടരുകയാണ്.

 

 

Trending News