കനത്ത മഴയില്‍ മുങ്ങി മുംബൈ; ഗതാഗതം താറുമാറായി...

തോരാത്ത മഴ മുംബൈവാസികളുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കിയിരിയ്ക്കുകയാണ്. ക​ന​ത്ത മ​ഴ തു​ട​രു​ന്ന മും​ബൈ​യി​ല്‍ വ്യോ​മ, റെ​യി​ല്‍, റോ​ഡ് ഗ​താ​ഗ​തം അപ്പാടെ താ​റു​മാ​റാ​യി. 

Last Updated : Jul 27, 2019, 05:36 PM IST
 കനത്ത മഴയില്‍ മുങ്ങി മുംബൈ; ഗതാഗതം താറുമാറായി...

മുംബൈ: തോരാത്ത മഴ മുംബൈവാസികളുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കിയിരിയ്ക്കുകയാണ്. ക​ന​ത്ത മ​ഴ തു​ട​രു​ന്ന മും​ബൈ​യി​ല്‍ വ്യോ​മ, റെ​യി​ല്‍, റോ​ഡ് ഗ​താ​ഗ​തം അപ്പാടെ താ​റു​മാ​റാ​യി. 

പ്ര​ധാ​ന​പ്പെ​ട്ട പ​ല റോ​ഡു​ക​ളും റെയില്‍വേ ട്രാക്കുകളും വെ​ള്ള​ത്തി​ന​ടി​യി​ല്‍ ആ​യ​തോ​ടെ വ്യാ​പ​ക ഗ​താ​ഗ​ത ​കു​രു​ക്കാ​ണ് മും​ബൈ​യി​ല്‍ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നു​ള്ള 11 വി​മാ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കി. 17 വി​മാ​ന​ങ്ങ​ള്‍ വ​ഴി​ത​രി​ച്ച്‌ വി​ടു​ക​യും ചെ​യ്തു. നിരവധി വിമാനങ്ങള്‍ വൈകിയാണ് സര്‍വീസ് നടത്തുന്നത്. 

ലോ​ക്ക​ല്‍ സ​ര്‍​വീ​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ളെ​യും മ​ഴ സാരമായി ബാ​ധി​ച്ചി​ട്ടു​ണ്ട്.

700 യാത്രക്കാരുമായി മുംബൈ-കോലാപ്പൂർ മഹാലക്ഷ്മി എക്സ്പ്രസ് ബദ്‌ലാപൂരിനും വംഗാനിക്കും ഇടയിൽ കുടുങ്ങിക്കിടക്കുകയാണ്. കുടുങ്ങി കിടക്കുന്ന യാത്രക്കാര്‍ക്കായി ചായയും വെള്ളവും ബിസ്കറ്റും ആര്‍പിഎഫും സിറ്റി പൊലീസും വിതരണം ചെയ്തു.  

ജുഹു താരാ റോഡ്​, ജോഗസ്​വാരി വിഗറോലി ലിങ്ക്​ റോഡ്​, എസ്​.വി റോഡ്​, വെസ്​റ്റേൺ എക്​സ്​പ്രസ്​ ഹൈവേയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലെല്ലാം വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. 

ശനിയാഴ്​ച ഉച്ചക്ക്​ വരെ കനത്ത മഴ തുടരുമെന്നാണ്​ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

 

 

Trending News