ഇൻഡിഗോ വിമാന കമ്പനിക്ക് 944 കോടി രൂപ പിഴ ചുമത്തി ആദായ നികുതി വകുപ്പ്. 2021- 22 സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്കായാണ് പിഴ ചുമത്തിയത്. എന്നാൽ ആദായ നികുതി വകുപ്പിന്‍റെ ഉത്തരവ് അംഗീകരിക്കാതെ ഇന്‍ഡിഗോ. വകുപ്പിന്‍റെ ഭാഗത്ത് നിന്നുണ്ടായ പിശകാണ് നോട്ടീസ് അയക്കാൻ കാരണമെന്നുമാണ് കമ്പനി പ്രതികരിക്കുന്നത്. ഇൻഡിഗോയുടെ മാതൃ കമ്പനിയായ ഇന്റർ ഗ്ലോബ് ഏവിയേഷനാണ് പിഴയീടാക്കുമെന്ന ഉത്തരവ് ലിഭിച്ചിരിക്കുന്നത്.
പിഴ ചുമത്തിയ നടപടി തെറ്റായതും ബാലിശവുമാണ് എന്ന് ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ലിമിറ്റഡ് പ്രതികരിച്ചു. ഗുരുഗ്രാം ആണ് കമ്പനിയുടെ ആസ്ഥാനം. പിഴ നടപടിയെ വെല്ലുവിളിക്കാന്‍ നിയമനടപടികള്‍ സ്വീകരിക്കും എന്ന് കമ്പനി വ്യക്തമാക്കി. പിഴ ചുമത്തിയ ഉത്തരവ് എയര്‍ലൈനിന്റെ പ്രവര്‍ത്തനങ്ങളെയും സാമ്പത്തിക കാര്യങ്ങളെയും മറ്റ് പ്രവര്‍ത്തനങ്ങളെയും ഒരു തരത്തിലും ബാധിക്കില്ലെന്ന് കമ്പനി അറിയിച്ചു.
പിഴ കമ്പനിയുടെ സാമ്പത്തിക സ്ഥിതിയെ ബാധിക്കില്ലെന്നാണ് ഇൻഡിഗോ നിക്ഷേപകരോട് വ്യക്തമാക്കിയിട്ടുള്ളത്. സർവ്വീസുകളെയോ മറ്റ് പ്രവർത്തനങ്ങളേയോ ഒരു തരത്തിലും പിഴ ബാധിക്കില്ലെന്നും ഇൻഡിഗോ ഞായറാഴ്ച വിശദമാക്കി. നിയമപരമായി പ്രശ്നപരിഹാരത്തിനുള്ള സാധ്യതകൾ തേടുമെന്നും എയർലൈൻ കമ്പനി വിശദമാക്കി.
സെക്ഷൻ 143(3) പ്രകാരമുള്ള അസസ്‌മെന്റ് ഉത്തരവിനെതിരെ കമ്പനി ആദായനികുതി കമ്മീഷണർ (അപ്പീൽ) മുമ്പാകെ സമർപ്പിച്ച അപ്പീൽ തള്ളിയെന്ന തെറ്റായ ധാരണയുടെ അടിസ്ഥാനത്തിലാണ് പിഴയിട്ടുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്നാണ് ഇൻഡിഗോ വിശദമാക്കുന്നത്. ആദായനികുതി ഉത്തരവ് ലഭിച്ചതിനെത്തുടർന്ന് ഇൻഡിഗോയുടെ ഓഹരികൾ 0.32 ശതമാനം ഇടിഞ്ഞ് 5,113 രൂപയിലെത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









