ചോദ്യങ്ങളോ ചര്‍ച്ചകളോ അനുവദിക്കാത്ത പ്രത്യേക "ജനാധിപത്യ" രാജ്യമാണ് ഇന്ത്യ...!!

ചോദ്യങ്ങള്‍ ചോദിക്കാനോ ചര്‍ച്ചകള്‍ നടത്താനോ അനുവദിക്കാത്ത ഒരു പ്രത്യേകതരം പാര്‍ലമെന്‍ററി ജനാധിപത്യ രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞിരിയ്ക്കുകയാണ് എന്ന്  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും  മുന്‍ ധനമന്ത്രിയുമായിരുന്ന പി. ചിദംബരം (P Chidambaram). 

Last Updated : Sep 16, 2020, 01:13 PM IST
  • ഒരു പ്രത്യേകതരം പാര്‍ലമെന്‍ററി ജനാധിപത്യ രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞിരിയ്ക്കുകയാണ് എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായിരുന്ന പി. ചിദംബരം
  • ലോക്സഭയില്‍ ലഡാക് വിഷയത്തില്‍ ചോദ്യങ്ങള്‍ ചോദിക്കാനുള്ള അനുമതി നിഷേധിച്ചതിനെതിരെയായിരുന്നു ചിദംബരത്തിന്‍റെ വിമര്‍ശനം.
ചോദ്യങ്ങളോ ചര്‍ച്ചകളോ അനുവദിക്കാത്ത പ്രത്യേക "ജനാധിപത്യ" രാജ്യമാണ് ഇന്ത്യ...!!

ന്യൂഡല്‍ഹി: ചോദ്യങ്ങള്‍ ചോദിക്കാനോ ചര്‍ച്ചകള്‍ നടത്താനോ അനുവദിക്കാത്ത ഒരു പ്രത്യേകതരം പാര്‍ലമെന്‍ററി ജനാധിപത്യ രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞിരിയ്ക്കുകയാണ് എന്ന്  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും  മുന്‍ ധനമന്ത്രിയുമായിരുന്ന പി. ചിദംബരം (P Chidambaram). 

ലോക്സഭയില്‍ ലഡാക് വിഷയത്തില്‍  ചോദ്യങ്ങള്‍ ചോദിക്കാനുള്ള അനുമതി നിഷേധിച്ചതിനെതിരെയായിരുന്നു ചിദംബരത്തിന്‍റെ വിമര്‍ശനം. 

കിഴക്കന്‍ ലഡാക്കില്‍ ചൈനയുമായി കഴിഞ്ഞ കുറെ മാസങ്ങളായി  തുടരുന്ന  സംഘഷവുമായി ബന്ധപ്പെട്ട്  കേന്ദ്ര പ്രതിരോധമന്ത്രി (Defence Minister)രാജ്നാഥ് സിംഗ്  (Rajnath Singh)   ചൊവ്വാഴ്ച സഭയില്‍ പ്രസ്താവന നടത്തിയിരുന്നു.  എന്നാല്‍,  പ്രസ്താവനക്ക് ശേഷം കോണ്‍ഗ്രസിനെ സംസാരിക്കാനോ ചോദ്യങ്ങള്‍ ചോദിക്കാനോ  അനുവദിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് പാര്‍ട്ടി അംഗങ്ങള്‍  ഇറങ്ങിപ്പോക്ക് നടത്തുകയും  പാര്‍ലമെന്‍റ് ഹൗസ് സമുച്ചയത്തിലെ മഹാത്മാഗാന്ധി പ്രതിമക്ക് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തിരുന്നു.

അതിഥി തൊഴിലാളികളുടെ വിഷയത്തില്‍ കേന്ദ്രം സ്വീകരിച്ച നിലപാടിനെതിരേയും ചിദംബരം വിമര്‍ശനം ഉന്നയിച്ചു. 'നാട്ടിലേക്ക് മടങ്ങിവരും വഴിയോ വീട്ടിലെത്തിയ ശേഷമോ മരിച്ച അതിഥി തൊഴിലാളുകളുടെ വിവരങ്ങളൊന്നും സൂക്ഷിക്കാത്ത ഒരുപ്രത്യേകതരം രാജ്യമാണ് ഇന്ത്യ' എന്നായിരുന്നു അദ്ദേഹത്തിന്‍റെ  പരാമര്‍ശം.

Also read: India China border issue: അ​തി​ര്‍​ത്തി​യി​ല്‍ സേനാവിന്യാസം, സാ​ഹ​ച​ര്യം മു​ന്‍കാ​ല​ങ്ങ​ളേ​ക്കാ​ള്‍ തി​ക​ച്ചും വ്യ​ത്യ​സ്ത​മെന്ന് രാജ്‌നാഥ്‌ സിംഗ്

ഇന്ത്യയില്‍ സാമ്പത്തിക രംഗം നേരിടുന്ന തകര്‍ച്ചയേയും ചിദംബരം പരിഹസിച്ചു. 'സാമ്പത്തികരംഗത്ത് അത്യധികം വളര്‍ച്ച നേടിയ രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് മേനി പറഞ്ഞതിന് ശേഷം മൂന്ന് മാസത്തിനകം ഏറ്റവും വളര്‍ച്ച കുറഞ്ഞ രാജ്യമായി മാറാന്‍ കഴിയുന്ന അദ്ഭുത രാജ്യമാണ് ഇന്ത്യ' എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

Trending News