ന്യൂഡൽഹി: പാകിസ്ഥാനില്‍ നിന്നുള്ള ഇറക്കുമതിക്ക് വിലക്ക് ഏർപ്പെടുത്തി ഇന്ത്യ. പാകിസ്ഥാനിൽ നിന്നുള്ള ഉൽപന്നങ്ങൾ നേരിട്ടോ അല്ലാതെയോ ഇറക്കുമതി ചെയ്യാൻ കഴിയില്ല. ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.
Also Read: പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ യൂട്യൂബ് ചാനലിന് വിലക്ക്
ഈ ഉത്തരവ് എത്രയും പെട്ടെന്ന് തന്നെ നടപ്പിലാക്കുമെന്ന് വിദേശ വാണിജ്യ വകുപ്പിന്റെ ഡയറക്‌ടർ ജനറൽ സന്തോഷ് കുമാർ സാരംഗി അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ 2023 ല്‍ പുറത്തിറക്കിയ വിദേശ വ്യാപാര നയത്തില്‍ ഇതു സംബന്ധിച്ച പുതിയ വിവരം ഉള്‍പ്പെടുത്തിയാണ് പുതുക്കിയ പ്രസ്താവന ഇറക്കിയിരിക്കുന്നത്. പാകിസ്ഥാനില്‍ ഉത്പാദിപ്പിക്കുകയോ അവിടെനിന്ന് കയറ്റി അയയ്ക്കുകയോ ചെയ്തതായ വസ്തുക്കളുടെ നേരിട്ടോ അല്ലാതെയോ ഉള്ള ഇറക്കുമതി തടഞ്ഞുകൊണ്ടുള്ളതാണ് ഈ ഉത്തരവ്.
Also Read: അർദ്ധകേന്ദ്ര രാജയോഗത്താൽ 3 ദിവസത്തിനുള്ളിൽ ഇവർ മിന്നിത്തിളങ്ങും, നിങ്ങളും ഉണ്ടോ?
ഇനിയിലൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇതേ സ്ഥിതി തന്നെ തുടരുമെന്നും രാജ്യത്തിന്റെ സുരക്ഷയും പൊതുനയവും കണക്കിലെടുത്താണ് പുതിയ തീരുമാനമെന്നും. സര്‍ക്കാരിന്റെ മുന്‍കൂട്ടിയുള്ള അനുമതി ലഭിക്കുന്ന സാഹചര്യങ്ങളില്‍ മാത്രമേ ഇക്കാര്യത്തില്‍ എന്തെങ്കിലും തരത്തിലുള്ള പ്രത്യേക ഇളവുകള്‍ ലഭിക്കുകയുള്ളൂവെന്നും ഉത്തരവില്‍ വ്യക്തമാണ്. ജമ്മുകശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ നടപടികൾ കടുപ്പിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









