India Operation Sindoor: ഓപ്പറേഷൻ സിന്ദൂർ- പാകിസ്താനിലെ ഭീകരരുടെ താവളങ്ങൾ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു വാർത്താസമ്മേളനം

ദില്ലി: അതിര്‍ത്തി കടന്നുള്ള ആക്രമണത്തിനുള്ള ശക്തമായ മറുപടിയാണ് നല്‍കിയതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. ഓപ്പറേഷന് സിന്ദൂര്‍ വിശദീകരിച്ചുകൊണ്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പഹല്‍ഗാം ആക്രമണം സമാനതനകളില്ലാത്ത ക്രൂരത ആണെന്നും ഇതില്‍ പാകിസ്താന്റെ പങ്ക് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. ഭീകരര്‍ക്കെതിരെ പാകിസ്താന് നടപടിയെടുത്തില്ല. പാകിസ്താന് ഭീകരരുടെ താവളമാണന്നും അദ്ദേഹം പറഞ്ഞു.
കശ്മീരിലെ സമാധാനം തകര്‍ക്കാനുള്ള ശ്രമമായിരുന്നു നടത്തിയത്. പഹല്‍ഗാം ആക്രമണത്തിലെ ഭീകരര്‍ പാകിസ്താനുമായി നിരന്തരം ബന്ധപ്പെട്ടു. പാകിസ്താന് ഭീകരര്‍ക്കൊപ്പമാണ്. അവര്‍ ലോകത്തെ തെറ്റിദ്ധരിപ്പിച്ചു. ഭീകരതയെ ചെറുക്കല്‍ ഇന്ത്യയുടെ അവകാശമാണെന്നും വിക്രം മിസ്രി പറഞ്ഞു. വിങ് കമാൻഡർ വ്യോമിക സിങും കേണൽ സോഫിയ ഖുറേഷിയും ഓപ്പറേഷൻ സിന്ദൂരിനെ കുറിച്ച് വിശദീകരിച്ചു. ആക്രമണങ്ങളുടെ ദൃശ്യങ്ങളടക്കം പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു വിശദീകരണം.
പഹല്‍ഗാം ആക്രമണത്തില്‍ പാകിസ്താന്റെ ബന്ധം സംബന്ധിച്ച് തെളിവ് ലഭിച്ചുവെന്ന് കേണല്‍ സോഫിയ ഖുറേഷി പറഞ്ഞു. ഭീകരര്‍ പാകിസ്താനിലുള്ളവരുമായി ബന്ധപ്പെട്ടു. ലോകത്തെ തെറ്റിദ്ധരിപ്പിക്കാന്‍ഡ പാകിസ്താന് മിടുക്കരാണെന്നും സോഫിയ ഖുറേഷി പറഞ്ഞു. കൃത്യമായ രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, സാധാരണക്കാരെ ബാധിക്കാത്ത വിധത്തിലാണ് ആക്രമണ കേന്ദ്രങ്ങള്‍ തിരഞ്ഞെടുത്തതും ആക്രമിച്ചതും എന്നും കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങും വ്യക്തമാക്കി.
തകര്‍ത്ത ഭീകര കേന്ദ്രങ്ങളുടെ ദൃശ്യങ്ങളും അവയുടെ പ്രത്യേകതകളും വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു. അജ്മല്‍ കസബിനും ഡേവിഡ് ഹെഡ്ലിയ്ക്കും അടക്കം പരിശീലനം നല്കിയ ഭീകര ക്യാമ്പും ഇന്ത്യന്‍ ആക്രമണത്തില്‍ തകര്‍ത്തിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വിട്ടു. ഒസാമ ബിന്‍ലാദന്റെ സഹായത്തോടെ നിര്‍മിച്ച മര്‍കസ് തയ്ബും ഇന്ത്യ ചുട്ടെരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.