രാജ്യം ഇന്ന് എഴുപതാം റിപ്പബ്ലിക് ദിനാഘോഷത്തില്‍; തലസ്ഥാനത്ത് വര്‍ണ്ണാഭമായ പരേഡ്

ന്യൂഡല്‍ഹി: രാജ്യം ഇന്ന് എഴുപതാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. 

സമത്വവും സാഹോദര്യവും സ്വാതന്ത്ര്യവും ഓര്‍മ്മപ്പെടുത്തുന്ന ദിനമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് തന്‍റെ റിപ്പബ്ലിക് ദിന സന്ദേശത്തിൽ പറഞ്ഞു. രാജ്യം നേരിടാൻ പോകുന്ന നിര്‍ണാടക തിരഞ്ഞെടുപ്പ് ഓര്‍മ്മപ്പെടുത്തിയായിരുന്നു റിപ്പബ്ലിക് ദിനത്തിലെ രാഷ്ട്രപതിയുടെ അഭിസംബോധന. ഐക്യവും സാഹോദര്യവും ഉയര്‍ത്തിപ്പിടിക്കണമെന്നും റിപ്പബ്ളിക് ദിന സന്ദേശത്തിൽ രാഷ്ട്രപതി പറഞ്ഞു.

രാജ്പഥിലെ അമര്‍ ജവാൻ ജ്യോതിയിൽ സൈനിക മേധാവികൾക്കൊപ്പം പ്രധാനമന്ത്രി പുഷ്പചക്രം അര്‍പ്പിക്കുന്നതോടെയാണ് 70ാം മത് റിപ്പബ്ളിക് ദിനാഘോഷ ചടങ്ങുകൾക്ക് തുടക്കമാവുക. 
തുടര്‍ന്ന് രാജ്പഥില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദേശീയ പതാക ഉയര്‍ത്തി വിവിധ സേനാവിഭാഗങ്ങളുടെ സല്യൂട്ട് സ്വീകരിക്കും. 

ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് മതമേല സിറില്‍ റമഫോസയാണ് ഇത്തവണത്തെ മുഖ്യാതിഥി.

നരേന്ദ്രമോദി സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിന് തൊട്ടുമ്പുള്ള റിപ്പബ്‌ളിക് ദിന ആഘോഷം എന്ന പ്രത്യേകത കൂടി ഇത്തവണയുണ്ട്.

ജമ്മു-കശ്മീരിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ലാൻസ് നായിക് നസീര്‍ അഹമ്മദ് വാണിയുടെ ഭാര്യ മഹാജബീൻ മരണാനന്ത ബഹുമതിയായി അശോക് ചക്ര പുരസ്കാരം ഏറ്റുവാങ്ങും. ആദ്യമായാണ് കശ്മീരില്‍ നിന്നുള്ള ഒരു സൈനികന് അശോക് ചക്ര പുരസ്കാരം രാജ്യം നൽകുന്നത്. പിന്നീട് പുഷ്പവൃഷ്ടി നടത്തി ഹെലികോപ്റ്ററുകൾ കടന്നുപോകുന്നതോടെ പ്രൗഢഗംഭീര പരേഡിന് തുടക്കമാകും. 

എല്ലാ ഭാരതീയര്‍ക്കും റിപ്പബ്ലിക് ദിന ആശംസകള്‍......

 

English Title: 
India celebrates 70th Republic Day
News Source: 
Home Title: 

രാജ്യം ഇന്ന് എഴുപതാം റിപ്പബ്ലിക് ദിനാഘോഷത്തില്‍; തലസ്ഥാനത്ത് വര്‍ണ്ണാഭമായ പരേഡ്

 

രാജ്യം ഇന്ന് എഴുപതാം റിപ്പബ്ലിക് ദിനാഘോഷത്തില്‍; തലസ്ഥാനത്ത് വര്‍ണ്ണാഭമായ പരേഡ്
Yes
Is Blog?: 
No
Section: