Covid 19 Cases: രാജ്യത്ത് കൊവിഡ് കേസുകൾ 3000ന് മുകളിൽ; ആകെ 4 മരണം, കേരളത്തിൽ 1336 രോ​ഗബാധിതർ

കേരളത്തിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1336 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.  

Written by - Zee Malayalam News Desk | Last Updated : May 31, 2025, 09:25 PM IST
  • കൊവിഡ് കേസുകൾ ഉയരുന്നതിനാൽ സംസ്ഥാനങ്ങളിലെ ആശുപത്രികളിൽ ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തണമെന്ന് കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്.
  • മറ്റ് ​ഗുരുതര രോഗങ്ങളുള്ളവർ പൊതുഇടങ്ങളിൽ മാസ്ക് ധരിക്കണമെന്നും നിർദ്ദേശമുണ്ട്.
Covid 19 Cases: രാജ്യത്ത് കൊവിഡ് കേസുകൾ 3000ന് മുകളിൽ; ആകെ 4 മരണം, കേരളത്തിൽ 1336 രോ​ഗബാധിതർ

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു. സജീവ കൊവിഡ് കേസുകളുടെ എണ്ണം 3395 ആയി. 4 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഏറ്റവും കൂടുതൽ കേസുകളുള്ളത് കേരളത്തിലാണ്. 1336 കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിൽ സംസ്ഥാനത്ത് ഒരു കൊവിഡ് മരണവും റിപ്പോർട്ട് ചെയ്തു. കോട്ടയം, എറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലാണ് കൂടുതൽ കേസുകളെന്നാണ് റിപ്പോർട്ട്.‌

Add Zee News as a Preferred Source

കൊവിഡ് കേസുകൾ ഉയരുന്നതിനാൽ സംസ്ഥാനങ്ങളിലെ ആശുപത്രികളിൽ ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തണമെന്ന് കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്. മറ്റ് ​ഗുരുതര രോഗങ്ങളുള്ളവർ പൊതുഇടങ്ങളിൽ മാസ്ക് ധരിക്കണമെന്നും നിർദ്ദേശമുണ്ട്. 

Also Read: Vizhinjam Fishermen Missing: വിഴിഞ്ഞത്ത് നിന്ന് കാണാതായ 8 മത്സ്യത്തൊഴിലാളികളെ കണ്ടെത്തി; ഒരാൾക്കായി തിരച്ചിൽ തുടരുന്നു

അതേസമയം, ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കണ്ടെത്തിയ ഒമിക്രോണ്‍ ജെഎന്‍ 1 വകഭേദമായ എല്‍എഫ് 7 ആണ് കേരളത്തിലുമെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ഈ വകഭേദത്തിന് തീവ്രത കുറവാണെങ്കിലും വ്യാപന ശേഷി ഉള്ളതിനാല്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്. കോവിഡിന് സ്വയം പ്രതിരോധം വളരെ പ്രധാനമാണ്. ക്യാമ്പുകളില്‍ കോവിഡ് പകരാതിരിക്കാന്‍ അധികൃതര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

കോവിഡിനെ പ്രതിരോധിക്കാന്‍ മാസ്‌ക് ധരിക്കുക. ഇടയ്ക്ക് കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക. സാനിറ്റൈസര്‍ ഉപയോഗിക്കുക. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ക്യാമ്പുകളില്‍ ഉണ്ടെങ്കില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കുക. പ്രായമായവരും, ഗര്‍ഭിണികളും, ഗുരുതര രോഗമുള്ളവരും മാസ്‌ക് ധരിക്കണം. എന്തെങ്കിലും രോഗ ലക്ഷണങ്ങള്‍ കാണുന്നുണ്ടെങ്കില്‍ ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്നും മന്ത്രി നിർദേശം നൽകി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News