)
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ 300 എംപിമാരെ അണിനിരത്തി ഇൻഡ്യ സഖ്യം ഇന്ന് നടത്തും. രാവിലെ 11: 30 ന് പാർലമെന്റിൽ നിന്നും മാർച്ച് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ഇൻഡ്യ സഖ്യത്തിലെ 300 എംപിമാരെ പങ്കെടുപ്പിച്ചാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് വൻ പ്രതിഷേധം സംഘടിപ്പിക്കുന്നത്.
വോട്ട് കൊള്ള ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ദേശവ്യാപകമായി പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യാൻ ഇന്ന് വൈകുന്നേരം എഐസിസി ഭാരവാഹികളുടെ യോഗം നടക്കും. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. വോട്ടർ
പട്ടികയിലെ ക്രമക്കേടിൽ പ്രതിഷേധം ശക്തമാക്കാനാണ് ഇൻഡ്യ സഖ്യത്തിന്റെ തീരുമാനമെന്നാണ് റിപ്പോർട്ട്.
മാർച്ചിന് ശേഷം നേതാക്കൾ തിരഞ്ഞെടുപ്പ് കമ്മീഷനുമായി ചർച്ചയ്ക്കും ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം മുൻനിർത്തി വിവിധ ഭാഷകളിൽ പ്ലക്കാർഡുകളും തയ്യാറാക്കിയിട്ടുണ്ട്. പ്രതിഷേധത്തിന് ശേഷം എംപിമാർക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ അത്താഴ വിരുന്നൊരുക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.