കൊറോണ വൈറസ്‌;അയല്‍ രാജ്യങ്ങള്‍ക്ക് തുണയായി ഇന്ത്യ!

കൊറോണ വൈറസ്‌ വ്യാപനം തടയുന്നതിന് അയല്‍ രാജ്യങ്ങള്‍ക്കും ഇന്ത്യ തുണയാകുന്നു.

Updated: Apr 8, 2020, 08:41 PM IST
കൊറോണ വൈറസ്‌;അയല്‍ രാജ്യങ്ങള്‍ക്ക് തുണയായി ഇന്ത്യ!

ന്യൂഡല്‍ഹി:കൊറോണ വൈറസ്‌ വ്യാപനം തടയുന്നതിന് അയല്‍ രാജ്യങ്ങള്‍ക്കും ഇന്ത്യ തുണയാകുന്നു.
ഇന്ത്യ ശ്രീലങ്കയ്ക്ക് ജീവന്‍ രക്ഷാ മരുന്നുകള്‍  നല്‍കി, 

കൊറോണ വൈറസ്‌ വ്യാപനം തടയുന്നതിനായി സാര്‍ക്ക് രാജ്യങ്ങള്‍ക്ക് എല്ലാ സഹായവും നേരത്തെ 
പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പ് നല്‍കിയിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തിലുള്ള സഹായമാണ് ഇന്ത്യ ശ്രീലങ്കയ്ക്ക് നല്‍കിയതെന്നാണ് വിവരം.
ഇന്ത്യയുടെ സഹായത്തിന് ശ്രീലങ്ക ഔദ്യോഗികമായി നന്ദി അറിയിച്ചിട്ടുണ്ട്.

ഇന്ത്യ കൊറോണ വൈറസിനെതിരെ പൊരുതുന്നതിനോപ്പം അയല്‍ രാജ്യങ്ങള്‍ക്ക് ആവശ്യമായ സഹായവും 
നല്‍കുകയാണ്.നേപ്പാളിന് എല്ലാ സഹായവും ഇന്ത്യ വാഗ്ദാനം നല്‍കിയിട്ടുണ്ട്,

നേപ്പാളിന് എല്ലാ സഹായവും നല്‍കുന്നതിന് തങ്ങള്‍ സജ്ജമാണെന്ന് വ്യോമസേന വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്തിനകത്തും പുറത്തും ഏത് അടിയന്തര സാഹചര്യം നേരിടുന്നതിനും വ്യോമസേന തയ്യാറാണെന്ന്
വ്യോമസേന അറിയിച്ചു.ഇന്ത്യ നേപ്പാളിലേക്ക് ആവശ്യമെങ്കില്‍ ദ്രുത കര്‍മ്മ സേനയെ അയക്കുന്നതിന്
തയ്യാറാണെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു.ഇന്ത്യ നേരത്തെ തന്നെ മാലിദ്വീപിനും സഹായങ്ങള്‍ ചെയ്തിരുന്നു.

അയല്‍ രാജ്യങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നതിന് ഇന്ത്യ സന്നദ്ധമാണെന്ന് വിദേശകാര്യ 
മന്ത്രാലയം അറിയിച്ചു.അവശ്യ സാധനങ്ങള്‍,ജീവന്‍ രക്ഷാ മരുന്നുകള്‍,മെഡിക്കല്‍ ഉപകരണങ്ങള്‍,ഭക്ഷ്യ വസ്തുക്കള്‍  
എന്നിവയൊക്കെ അയല്‍ രാജ്യങ്ങള്‍ക്ക് ഇന്ത്യ നല്‍കും.സാര്‍ക്ക് രാജ്യങ്ങള്‍ കൊറോണയ്ക്കെതിരെ നടത്തുന്ന പ്രതിരോധ 
പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുടെ നേതൃത്വത്തിലാണ്.