)
നേപ്പാളിൽ അഴിമതിക്കെതിരായ രാജ്യവ്യാപക പ്രതിഷേധത്തിൽ രാജ്യം രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ അതിർത്തി ചെക്ക്പോസ്റ്റുകളിൽ ജാഗ്രത പാലിച്ച് ഇന്ത്യ. ജെൻ-സി പ്രകടനക്കാരുടെ നേതൃത്വത്തിൽ നേപ്പാളിൽ അഴിമതി വിരുദ്ധ പ്രതിഷേധങ്ങൾ ശക്തി പ്രാപിക്കുന്നതോടെ, പശ്ചിമ ബംഗാളിലെ ഡാർജിലിംഗ് ജില്ലയിലെ പാനിറ്റാങ്കിയിൽ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ സുരക്ഷ ശക്തമാക്കി. അതിർത്തി പ്രദേശത്ത് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ടെന്നും, അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ജാഗ്രത പാലിക്കുന്നുണ്ടെന്നും പോലീസ് സൂപ്രണ്ട് പ്രവീൺ പ്രകാശ് പറഞ്ഞു.
ആരും കുടുങ്ങിക്കിടക്കുന്നതായി ഇപ്പോൾ വിവരം ലഭിച്ചിട്ടില്ലെന്നും, അതിർത്തി പ്രദേശത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ടെന്നും എസ്പി പ്രവീൺ പ്രകാശ് എഎൻഐയോട് പറഞ്ഞു.
നേപ്പാളിലെ ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്നും, നേപ്പാളിലെ അധികാരികൾ പുറപ്പെടുവിച്ച നടപടികളും മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.